HOME
DETAILS
MAL
ശരിയായ റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി
backup
March 27 2017 | 22:03 PM
കൊച്ചി: കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടര്‍ച്ചയായി മൂന്നാം റൗണ്ട് അന്വേഷണം നടത്തേണ്ട സാഹചര്യവും തെളിവും വ്യക്തമാക്കി ശരിയായ റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി വിജിലന്‍സിനു നിര്‍ദേശം നല്കി. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണി നല്കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ജനുവരി 13ന് ഹരജി പരിഗണിച്ചപ്പോള്‍ ഇതേ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും വ്യക്തമായ മറുപടിയല്ല വിജിലന്‍സ് നല്‍കിയതെന്നു സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തിനു എന്തു തെളിവുകളാണ് ലഭിച്ചത് എന്നിവ ഉള്‍പ്പെടെ വിശദീകരിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഇതില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ന്യായീകരണവും ഒഴിവു പറച്ചിലുമല്ല വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."