HOME
DETAILS

വിശ്വാസ്യത തകര്‍ത്ത നരേന്ദ്ര മോദി ഭരണം

  
backup
May 28 2018 | 21:05 PM

destroy-believe-narendra-modi-spm-today-articles

'അച്ഛേ ദിന്‍' മുദ്രാവാക്യവുമായി അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണ വൈകല്യങ്ങളുടെ നാല് വര്‍ഷങ്ങളിലൂടെയാണ് സഞ്ചരിച്ചത്. ജനങ്ങളെ സേവിക്കുന്നതിന് പകരം പൊറുതിമുട്ടിച്ച മോദിക്ക് രാജ്യത്താകമാനം അസഹിഷ്ണുതയുടെ കലുഷിതാന്തരീക്ഷം ഉണ്ടാക്കാന്‍ മാത്രമേ സാധിച്ചിട്ടുള്ളൂ. ആള്‍ക്കൂട്ട ഭ്രാന്തുകളെ സൃഷ്ടിച്ച്, സാഹോദര്യത്തിന്റെ വെളിച്ചം എന്നന്നേക്കുമായി അണച്ച ഭരണകര്‍ത്താവ് എന്ന ദുഷ്‌പേര് തിലകച്ചാര്‍ത്തായി കൊണ്ടു നടക്കാനേ മോദിക്കിനി സാധിക്കുകയുള്ളൂ. ഭൂരിപക്ഷ വര്‍ഗീയതയുടെ കാവലാളായി പരിവേഷം നടത്തി രാജ്യത്തെ അന്ധകാരത്തിലേക്ക് കൈപിടിച്ചു നടത്തിയ പ്രധാനമന്ത്രിയെന്ന ദുഷ്‌പേര് ചരിത്രത്താളുകളില്‍ കൊത്തിവയ്ക്കാം മോദിക്ക്.


48 മാസത്തെ തന്റെ ഭരണത്തെ വിലയിരുത്താനുള്ള മോദിയുടെ ആഹ്വാനം ജനങ്ങളോടുള്ള പരിഹാസ്യ അമ്പെയ്ത്തായി വേണം കരുതാന്‍. തുരുമ്പെടുത്തുപോയ 'അച്ഛേ ദിന്‍' മുദ്രാവാക്യത്തെ കൈവിട്ട് കൊണ്ട് 'സംശുദ്ധ ലക്ഷ്യം, ശരിയായ വികസനം' എന്ന മുദ്രാവാക്യത്തിലേക്ക് പരിണമിച്ചത് കൊണ്ടൊന്നും മോദിയുടെ പ്രതിച്ഛായയ്ക്ക് മിനുക്ക് പണി നടത്താമെന്ന ബി.ജെ.പിയുടെ മോഹം അസ്ഥാനത്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
രാജ്യത്തെ മധ്യവര്‍ഗക്കാരുടെ മോഹം പോലും തകര്‍ത്തെറിഞ്ഞ കേന്ദ്ര ഭരണം മുസ്‌ലിം സമുദായത്തെയും ദലിത് വിഭാഗത്തെയും ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വേട്ടയാടി. നോട്ട് നിരോധനം ജനങ്ങളെ മുഴുസമയം തെരുവിലാക്കിയപ്പോള്‍ ഉയര്‍ന്ന പ്രതിഷേധാഗ്‌നിയില്‍ നിന്ന് ഇന്നും കനലെരിയുന്നുണ്ട്. ജി.എസ്.ടി സൃഷ്ടിച്ച പൊല്ലാപ്പാവട്ടെ കെട്ടടങ്ങിയിട്ടുമില്ല.


ഗോവധത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ ക്രൂരമായി കൊലപ്പെടുത്തുന്ന നരഭോജികള്‍ക്ക് ധൈര്യം പകര്‍ന്നും ഭരണഘടനാ സ്ഥാപനങ്ങളെ പോലും വഴിവിട്ട് സ്വാധീനിച്ചും അവയെ കാവിവല്‍ക്കരിച്ചും സര്‍വത്ര ഭീതി പരത്തിയും മോദി ഉണ്ടാക്കിയ അന്തരീക്ഷം രാജ്യത്തെ പേര് ദോഷം വരുത്തുന്നതിനുതകുമാറ് പരിണമിച്ചുവെന്നതാണ് സത്യം. വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം പോലെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു.


രാജ്യത്തെ ചരിത്രസ്മാരകങ്ങള്‍ തീറെഴുതിക്കൊടുത്ത് കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുമ്പോള്‍ ചെറുകിട വ്യവസായങ്ങളൊക്കെ കൂപ്പു കുത്തി വീണു.
രാജ്യത്തെ പറ്റിച്ച് കടന്നുകളഞ്ഞ വിജയ് മല്യയെ പോലുള്ളവരില്‍ നിന്നു പാര്‍ട്ടി ഫണ്ടിലേക്ക് കോടിക്കണക്കിന് രൂപ സംഭാവനയായി പിരിക്കാന്‍ ജാള്യത തെല്ലുമില്ലാത്തവര്‍ക്ക്, പഥ്യം കോര്‍പറേറ്റുകളോടല്ലാതെ മറ്റാരോടാണുണ്ടാവുക? ജുഡീഷ്യറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും സംശയത്തിന്റെ നിഴലിലായതും വ്യാപക പരാതിക്കിടയാക്കിയതും മോദിയുടെ ഭരണത്തിന്‍ കീഴിലെ 'സുവര്‍ണ കാലഘട്ടത്തി'ലാണെന്ന് ചരിത്രം രേഖപ്പെടുത്തി കൊള്ളും.


എവിടെയും സംഘ്പരിവാറിന്റെ സ്വാധീനം. നിയമപാലകരില്‍ കാവി മനസ്സുകളുടെ ബാഹുല്യം നിയമവാഴ്ച തകര്‍ത്തു. കശ്മിരിലെ കത്‌വയില്‍ പിഞ്ചുകുഞ്ഞ് ആരാധനാലയത്തില്‍ ദിവസങ്ങളോളം പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടപ്പോള്‍ രാജ്യം നടുങ്ങിയെങ്കിലും പ്രതിസ്ഥാനത്തുള്ളവരോ അവരെ നയിക്കുന്നവരോ അവര്‍ക്ക് ഓശാന പാടിയ അധികാരി വര്‍ഗമോ തെല്ലും ഭയന്നില്ലെന്നതാണ് സത്യം.


ചരിത്രത്തിലാദ്യമായി സുപ്രിംകോടതി ചീഫ് ജസ്റ്റീസിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റിനുള്ള നടപടികള്‍ തുടങ്ങിയതും ന്യായാധിപന്മാര്‍ തമ്മില്‍ കൊമ്പ് കോര്‍ത്ത് ഒടുവിലത് പത്രസമ്മേളനം നടത്തുന്നതിലേക്ക് വരെ എത്തിച്ചേര്‍ന്ന ദുരന്തസംഭവവും നമ്മുടെ രാജ്യം കണ്ടു.
നല്ല നാളെയുടെ സ്വപ്‌നങ്ങള്‍ കാണാന്‍ പോലും നിഷേധിക്കപ്പെട്ട പാവപ്പെട്ട ജനതയ്ക്ക് പിന്നെങ്ങനെയാണ് മോദി നല്ലൊരു പ്രധാനമന്ത്രിയാവുക? 48 മാസത്തെ ഭരണത്തെ വിലയിരുത്തുന്നത് പോയിട്ട് ഓര്‍ക്കുന്നത് പോലും ഞെട്ടലുളവാക്കുന്ന ഒന്നായി മാറ്റിയ ഭരണ നേതൃത്വം എങ്ങനെയാണ് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുക? രാജ്യത്ത് സമുദായ ദ്രുവീകരണം നടത്തി, ന്യൂനപക്ഷ ദലിത് വിഭാഗങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട്, വികലമായ ഭരണ പരിഷ്‌കാരങ്ങള്‍ നടത്തി രാജ്യത്തെ അസ്വാരസ്യപ്പെടുത്തിയവരെ ആര് വിശ്വാസത്തിലെടുക്കും?


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago