HOME
DETAILS
MAL
മൂന്നാര്‍: സി.പി.എമ്മിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം
backup
March 27 2017 | 22:03 PM
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റ വിഷയത്തില്‍ സി.പി.എമ്മിനെ പരോക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. ഭൂമാഫിയകള്‍ക്കും റിസോര്‍ട്ട് ലോബിക്കും ചൂട്ടുവെട്ടം തെളിക്കുന്ന ചിലര്‍ തങ്ങളും ഇടതുപക്ഷമാണെന്ന് സ്വയം പ്രഖ്യാപിക്കുന്നതാണ് മൂന്നാറില്‍ നടക്കുന്നതെന്ന് ജനയുഗത്തിന്റെ നിലപാട് പേജിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
കൈയേറ്റക്കാരെ മുഖംനോക്കാതെ ഒഴിപ്പിക്കുമെന്ന റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിലപാടിനെ കേരളീയ പൊതുസമൂഹം പ്രശംസിക്കുമ്പോള്‍ മന്ത്രി ബുദ്ധിമോശമാണ് കാട്ടുന്നതെന്ന ഒരു നേതാവിന്റെ അഭിപ്രായത്തെ മിതമായ ഭാഷയില്‍ ബുദ്ധിഭ്രമമെന്നേ മാലോകര്‍ വിലയിരുത്തുകയുള്ളൂവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധി തന്നെ സമരാഭാസത്തിനിറങ്ങുന്നത് ഇടതുകുപ്പായം അണിഞ്ഞവര്‍ക്കു ഭൂഷണമല്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."