റിയാസ് മൗലവിയുടെ കൊലപാതകം; വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ഹീനതന്ത്രം
വാണിമേല്‍: വര്‍ഗീയ വിഷം വിതച്ച് കലാപ ഭൂമിയാക്കാനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണ് കാസര്‍കോട് പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്റസയിലെ അധ്യാപകന് മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയതിന്റെ പിന്നിലെന്ന് വാണിമേല്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. അക്രമികള്‍ക്ക് കഠിന ശിക്ഷ ഉറപ്പ് വരുത്തി ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഭരണകൂടം കര്‍ശന നടപടി കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
തെരുവംപറമ്പ് റശാദിയ്യ മദ്റസയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അബ്ദുസ്സലാം ദാരിമി അടിവാരം അധ്യക്ഷനായി. ആര്.പി അബ്ദുല്‍ റസാഖ് ദാരിമി മോഡല്‍ ക്ലാസെടുത്തു. അമീര്‍ വാഫി ഖിറാഅത്ത് നടത്തി. കെ.എം കുഞ്ഞമ്മദ് മുസ്ലിയാര്, മുഹമ്മദ് സ്വാദിഖ് ദാരിമി, ഹാരിസ് ഈന്തുള്ളതില്‍, ശംസു പാച്ചാക്കൂല്‍, ഇ. കുഞ്ഞാലി, ടി.എം.വി അബ്ദുല്‍ ഹമീദ്, റഷീദ് പന്നൂര്, ജാഫര്‍ ദാരിമി ഇരുന്നിലാട് സംസാരിച്ചു. അബ്ദുസ്സലാം ദാരിമി അടിവാരം പ്രാര്‍ഥന നടത്തി. സെക്രട്ടറി ഉണ്ണീന്‍കുട്ടി മുസ്ലിയാര് സ്വാഗതവും മുഹമ്മദ് റഹ്മാനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."