രാഷ്ട്രീയ ഗൂഢാലോചന നടന്നു: ഡി.പി ത്രിപാഠി
ന്യൂഡല്‍ഹി: എ.കെ ശശീന്ദ്രനെതിരേ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് എന്‍.സി.പി ദേശീയ നേതൃത്വം. ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.പി ത്രിപാഠി പറഞ്ഞു. ഇക്കാര്യത്തില്‍ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും സര്‍ക്കാര്‍ അന്വേഷിച്ച് വേണ്ട നടപടിയെടുക്കട്ടെയെന്നും ത്രിപാഠി പറഞ്ഞു.
പുതിയ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിഷയം സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച ചെയ്യും. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ടി.പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും ഡി.പി ത്രിപാഠി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും പകരം മന്ത്രി ഉടനെ ഉണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം ദേശീയ ജനറല്‍ സെക്രട്ടറി പീതാംബരന് മാസ്റ്റര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."