ബിജു ജനതാദള്‍ നേതാവ് ജയ് പാണ്ഡെ പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി: ബിജു ജനതാദള്‍ (ബി.ജെ.ഡി) നേതാവും പാര്‍ലമെന്റ് അംഗവുമായ ജയ് പാണ്ഡെ പാര്‍ട്ടി വിട്ടു. ഒഡിഷ മുഖ്യമന്ത്രിയും പാര്‍ട്ടി പ്രസിഡന്റുമായ നവീന്‍ പട്‌നായികുമായുള്ള ബന്ധം വശളായതാണ് രാജിക്ക് കാരണമെന്നാണ് കരുതുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പാണ്ഡെയെ ജനുവരി 24 മുതല്‍ ബി.ജെ.ഡി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
നവീന്‍ പട്‌നായികിന് അയച്ച വൈകാരികമായ കത്തിലൂടെയാണ് പാണ്ഡെ രാജി തീരുമാനം അറിയിച്ചത്. വളരെ ദുഃഖത്തോടെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതെന്നും തന്റെ തീരുമാനം ലോക്‌സഭാ സ്പീക്കറെ ഉടന്‍ ഔദ്യോഗികമായി അറിയിക്കുമെന്നും പാണ്ഡെ അറിയിച്ചു . മെയ് 22ന് തന്റെ പിതാവ് മരിച്ചിട്ട് പാര്‍ട്ടി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. മനഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തിയാണിത്. അന്ത്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് വളരെ വേദനപ്പിച്ചുവെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
നാല് തവണ പാര്‍ലമെന്റ് അംഗമായ പാണ്ഡെ ദേശീയ രാഷ്ട്രീയത്തിലെ ബി.ജെ.ഡിയുടെ മുഖമായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ലോക്‌സഭാ അംഗത്വം രാജിവയ്ക്കാന്‍ അദ്ദേഹത്തോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. 2014ല്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ വിവരത്തില്‍ തെറ്റായ വിവരം നല്‍കിയെന്ന് ആരോപിച്ചായിരുന്നു പാര്‍ട്ടി രാജി തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."