സുധ ബാലകൃഷ്ണന്‍ റിസര്‍വ് ബാങ്ക് സി.എഫ്.ഒ
മുംബൈ: റിസര്‍വ് ബാങ്കിന്റെ ആദ്യത്തെ വനിതാ ചീഫ് ഫിനാന്‍സ് ഓഫീസറായി(സി.എഫ്.ഒ) സുധ ബാലകൃഷ്ണനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് ചുമതല. 2016 സെപ്റ്റംബറില്‍ ആര്‍.ബി.ഐ ഗവര്‍ണറായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ഊര്‍ജിത് പട്ടേലിന്റെ പ്രധാന തീരുമാനങ്ങളിലൊന്നാണിത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സുധ ബാലകൃഷ്ണന്‍ നിലവില്‍ നാഷനല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റ് (എന്‍.എസ്.ഡി.എല്‍) വൈസ് പ്രസിഡന്റാണ്. റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതുള്‍പ്പെടെയുള്ള ഉത്തരവാദിത്വങ്ങളാണ് സി.എഫ്.ഒക്കുള്ളത്.
2017 ഒക്ടോബറിലാണ് സി.എഫ്.ഒ പോസ്റ്റിലേക്ക് റിസര്‍വ് ബാങ്ക് അപേക്ഷ ക്ഷണിച്ചത്. മാസങ്ങള്‍ നീണ്ട സൂക്ഷമപരിശോധനക്ക് ശേഷമാണ് നിയമനം നടത്തിയത്. സി.എഫ്.ഒക്ക് വീട് സൗകര്യം ഉള്‍പ്പെടെ മാസത്തില്‍ രണ്ട് ലക്ഷം രൂപയും വീടില്ലാതെ നാല് ലക്ഷവുമാണ് ശമ്പളമായി ലഭിക്കുക. എക്‌സിക്യൂട്ടീവ് ഡയരക്ടറുടെ പദവിയുള്ള സി.എഫ്.ഒയെ നിയമിക്കണമെന്ന തീരുമാനം ഊര്‍ജിത് പട്ടേലാണ് സ്വീകരിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള പദവിയുടെ ആവശ്യം ചൂണ്ടിക്കാട്ടിയത് മുന്‍ ഗവര്‍ണറായ രഘുറാം രാജനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."