ആര്‍.എസ്.എസ് പരിപാടിയില്‍ പ്രണബ് മുഖര്‍ജി പ്രസംഗിക്കും
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍.എസ്.എസ് പരിപാടിയില്‍ പ്രസംഗിക്കും. ജൂണ്‍ ഏഴിന് നടക്കുന്ന പ്രചാരകില്‍ മുഖ്യപ്രഭാഷണമാണ് പ്രണബ് മുഖര്‍ജി നിര്‍വഹിക്കുക. ആര്‍.എസ്.എസിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ വിമര്‍ശനം നടത്തുമ്പോഴാണ് പ്രണബ് മുഖര്‍ജി നാഗ്പൂരില്‍ പ്രഭാഷണം നടത്തുന്നത്.
കൂടാതെ രാജ്യത്ത് വര്‍ഗീയത പ്രചരിപ്പിക്കുന്നതിലും ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രണങ്ങളിലും ആര്‍.എസ്.എസിന്റെ പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിരവധി തവണം ആരോപിച്ചിരുന്നു.
പ്രചാരക് പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം പ്രണബ് മുഖര്‍ജി സമ്മതിച്ചുവെന്ന് ആര്‍.എസ്.എസ് നേതാവ് രാകേഷ് സിന്‍ഹ പറഞ്ഞു.
സംഘ്പരിവാറിന്റെ രാജ്യത്തെ 45 ഭാഗങ്ങളില്‍ നിന്നായുള്ള 800 പ്രവര്‍ത്തകരാണ് നാഗ്പൂരില്‍ നടക്കുന്ന വാര്‍ഷിക ട്രെയിനിങ്ങില്‍ പങ്കെടുക്കുക. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പരിപാടിയില്‍ സംസാരിക്കും.
ഇന്ധിരാഗാന്ധി, രാജീവ് ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂടെ പ്രവര്‍ത്തിച്ച പ്രണബ് മുഖര്‍ജി 2012ല്‍ ആണ് രാഷ്ട്രപതിയായത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."