മഹ്മൂദ് അബ്ബാസ് ആശുപത്രി വിട്ടു
ഗസ്സ: ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആശുപത്രി വിട്ടു. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് എട്ടു ദിവസത്തോളമായി അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു.
''ദൈവത്തിനു നന്ദി. നല്ല ആരോഗ്യത്തോടെ ആശുപത്രി വിടുകയാണ്. നാളെ മുതല്‍ സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കും.''-ആശുപത്രി വിടുന്നതിനു മുന്നോടിയായി അബ്ബാസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഈ മാസം ആദ്യത്തില്‍ അബ്ബാസിന്റെ ചെവിയില്‍ ശസ്ത്രക്രിയ നടന്നിരുന്നു.
ഇതിനു ശേഷം ആശുപത്രി വിട്ട മെയ് 20നു തന്നെ അണുബാധയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ.
ഫെബ്രുവരിയില്‍ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യാനെത്തിയ 82കാരനായ അബ്ബാസിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
2004ല്‍ യാസര്‍ അറഫാത്തിന്റെ മരണത്തെ തുടര്‍ന്നാണ് അബ്ബാസ് ഫലസ്തീന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."