കേളോത്ത് ഭാഗം കനാല്‍ പാലം റോഡ് പ്രവൃത്തി സ്വകാര്യ വ്യക്തി തടസപ്പെടുത്തി; പ്രതിഷേധം വ്യാപകം
പ്രകടനവും പൊതുയോഗവും നടത്തി
പേരാമ്പ്ര: മരുതേരി ഊടുവഴിയില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച കൊടിമരവും സ്തൂപവും നശിപ്പിച്ച സംഭവത്തിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി.സിദ്ദീഖ് ആവശ്യപ്പെട്ടു. സമാധാനവും മതസൗഹാര്‍ദ്ദവും നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാനുളള നീക്കം എന്തു വില കൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു.
മരുതേരി ഊടുവഴിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിദ്ദീഖ്. പഞ്ചായത്ത് അംഗം എം.കെ അമ്മദ് അധ്യക്ഷനായി.
മുനീര്‍ എരവത്ത്, കെ.കെ വിനോദന്‍, രാജന്‍ മരുതേരി, ജിതേഷ് മുതുകാട്, പി.ടി ഇബ്രാഹിം മാസ്റ്റര്‍, പി.എം പ്രകാശന്‍, പി.സി സജീവന്‍, ബഷീര്‍ പരിയാരത്ത് സംസാരിച്ചു.
എം.കെ സബീര്‍ സ്വാഗതവും കെ.കുഞ്ഞബ്ദുള്ള നന്ദിയും പറഞ്ഞു.
പ്രതിഷേധ പ്രകടനത്തിന് മുച്ചിലോട്ട് നാരായണന്‍, പൊയില്‍ രാഘവന്‍, ടി.എം രമേശന്‍, എം.കെ ഫൈസല്‍, എം.കെ സഫാദ്, എം.കെ സാക്കിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."