ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷയില്‍ കാര്‍വജല്‍
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ഫൈനലിനിടെ പരുക്കേറ്റ് കണ്ണീരോടെ കളംവിട്ട സ്പാനിഷ് പ്രതിരോധ താരം ഡാനി കാര്‍വജല്‍ ലോകകപ്പ് കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍. റയല്‍ മാഡ്രിഡ്- ലിവര്‍പൂള്‍ ഫൈനല്‍ പോരാട്ടത്തിനിടെയാണ് റയല്‍ താരമായ കാര്‍വജല്‍ ഞരമ്പിനേറ്റ പരുക്കിനെ തുടര്‍ന്ന് കളം വിട്ടത്. നിലവില്‍ വിശ്രമിക്കുന്ന 26കാരനായ താരം ലോകകപ്പില്‍ സ്പെയിന് നിരയില്‍ കളിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
സ്പാനിഷ് ടീമിന്റെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ റയലിന്റെ മെഡിക്കല്‍ സംഘം കഴിഞ്ഞ ദിവസം കാര്വജലിനെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കി. വലത് കാലിന്റെ തുടയിലുള്ള ഞരമ്പിനാണ് പരുക്കേറ്റിരിക്കുന്നതെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി.
ജൂണ്‍ മൂന്ന്, ഒന്‍പത് തിയതികളില്‍ സ്പെയിന് സ്വിറ്റ്സര്‍ലന്‍ഡ്, ടുണീഷ്യ ടീമുകള്‍ക്കെതിരേ സൗഹൃദ പോരാട്ടം കളിക്കുന്നുണ്ട്. ജൂണ്‍ 15ന് പോര്ച്ചുഗലിനെതിരേയാണ് സ്പെയിനിന്റെ ആദ്യ ലോകകപ്പ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."