ഈ നാട് കലാപഭൂമിയാക്കാന്‍ അനുവദിക്കരുത്
എന്തുംചെയ്യാന്‍ മടിക്കാത്തവരായി സംഘപരിവാര്‍ മാറിയതിന്റെ തെളിവാണ് ചൂരിയിലെ റിയാസ് മൗലവിയുടെ കൊലപാതകം. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ പഴുതടച്ചുള്ള നിയമനടപടികള്‍ സ്വീകരിക്കണം. കൊലയാളി സംഘത്തില്‍പ്പെട്ട മൂന്നുപേരെ ഉടന്‍ പിടികൂടിയ പൊലിസ് നടപടി അഭിനന്ദനാര്‍ഹാണ്.
അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പൊലിസും സംസ്ഥാനസര്‍ക്കാരും സ്വീകരിക്കുന്ന നടപടി സ്വാഗതാര്‍ഹമാണ്. ആരാധനാലയത്തില്‍ കയറി മൗലവിയെ കൊലപ്പെടുത്തി വര്‍ഗീയസംഘര്‍ഷം പടര്‍ത്തി നമ്മുടെ മണ്ണില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിതശ്രമം ഇതിനുപിന്നിലുണ്ട്. ഈ ഗുഢാലോചന പുറത്തുകൊണ്ടുവരണം.വര്‍ഗീയവാദികളെ ഒറ്റപ്പെടുത്താന്‍ ജനസമൂഹം ഒന്നടങ്കം മുന്നോട്ടുവരണം.
മതമൈത്രിയുടെ മണ്ണായ നമ്മുടെ മണ്ണ് കലാപഭൂമിയാക്കാന്‍ ആരെയും അനുവദിക്കരുത്. മാനവികതയും സാഹോദര്യവും ഉയര്‍ത്തി എല്ലാ വര്‍ഗീയവാദികളെയും ചെറുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."