അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലക്കോ?
സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്താന്‍ തിടുക്കം കാട്ടിയ പിണറായി സര്‍ക്കാറിന്റെ നടപടി കുറച്ച് കടന്ന കൈയായിപ്പോയി. അറിയാനുള്ള ജനങ്ങളുടെ അവകാശം നിയമമായതിനുശേഷം പോലും അഭിപ്രായ സ്വാതന്ത്ര്യത്തിനു തടസ്സമുണ്ടാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ വലിയ നീക്കങ്ങള്‍ നടക്കുന്നു. സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചോ നിലപാടുകളെക്കുറിച്ചോ മുന്‍കൂര്‍ അനുമതി വാങ്ങാതെ മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിന് കേരള ഗവണ്‍മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായി മാധ്യമങ്ങളില്‍ കണ്ടു. ഇതൊരര്‍ഥത്തില്‍ യോജിപ്പുള്ള രാഷ്ട്രീയാഭിപ്രായം പരസ്യമായി പറയാനുള്ള അനുമതിയും വിയോജിപ്പുകള്‍ക്കുള്ള നിയന്ത്രണവുമാണ്.
2015 നവംബറില്‍ ഇങ്ങനെയൊരു നീക്കം അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയിരുന്നു. ജീവനക്കാര്‍ക്കു പുതിയ പെരുമാറ്റച്ചട്ടം നടപ്പാക്കാനായിരുന്നു പദ്ധതി. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ എഴുതാനോ പ്രസിദ്ധീകരിക്കാനോ മാധ്യമങ്ങളിലൂടെ സംസാരിക്കാനോ പാടില്ല എന്നു വിലക്കുന്നതായിരുന്നു അത്. അന്നു വലിയ തടസ്സവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു. അന്ന് വലിയവായില്‍ വിമര്‍ശിച്ചവരാണ് ഇന്ന് വിലക്കേര്‍പെടുത്താന്‍ മുന്‍പില്‍ എന്നതാണ് ഖേദകരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."