തെരഞ്ഞെടുപ്പ് ചൂടില്‍ കരുവിലാഞ്ചി
കാട്ടാക്കട : വിളപ്പില്‍ ഗ്രാമ പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ തീവ്ര പ്രചരണത്തില്‍. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ആര്‍. ദാമോദരന്‍ ,യു.ഡി. എഫ് സ്ഥാനാര്‍ഥി കെ.മോഹനന്‍ ,ഇടതു പക്ഷ സ്ഥാനാര്‍ഥി ആര്‍. എസ് രതീഷ് , സ്വതന്ത്രന്‍ പി.ബിജു എന്നിവരാണ് മത്സര രംഗത്തുള്ളത്.
വാര്‍ഡ് അംഗം ആയിരുന്ന കോണ്‍ഗ്രസിലെ ജയരാജിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്. ഈ തെരഞ്ഞെടുപ്പു പഞ്ചായത്തില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത.് ബി.ജെ.പി സ്ഥാനാര്‍ഥിയായി പുറ്റുംമേല്‍ കോണം മുന്‍ വാര്‍ഡ് അംഗം പി. ബിജുവിനെ സ്ഥാനാര്‍ഥി ആക്കി ബി.ജെ.പി ആദ്യ ഘട്ട പ്രചരണം നടത്തിയിരുന്നു എന്നാല്‍ അപ്രതീക്ഷിതമായി എന്‍. ഡി.എ , ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ദാമോദരന് പിന്തുണ പ്രഖ്യാപിച്ചു.ഇത് ബി.ജെ.പിയില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാകുകയും പി. ബിജുവിനെ സ്വാതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ ബി.ജെ.പി വിളപ്പില്‍ പഞ്ചായത്ത് തീരുമാനം ആകുകയും ചെയ്തു . ഇത് ബി.ജെ.പിയ്ക്കും എന്‍.ഡി.എയ്ക്കും ദോഷമാകുമെന്ന് ചൂണ്ടികാട്ടപ്പെടുന്നു. കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് ആയ ഇവിടെ വിജയം തങ്ങള്‍ക്കൊപ്പം എന്ന് തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മോഹനന്റെ ഉറച്ച വിശ്വാസം , മുന്‍ പ്രവര്‍ത്തന മികവു ബിജുവിനു കരുവിലാഞ്ചിയിലും അനുകൂല ഘടകം ആണെന്നാണ് ബിജുവിന്റെയും ഒപ്പം ഉള്ളവരുടെയും പ്രതീക്ഷ.
ദാമോദരനും മുന്‍ കല പരിചയം വിജയത്തിന് പ്രതീക്ഷ നല്‍കുന്നു. ഇടതു സ്ഥാനാര്‍ഥിയായി പൊതു സമ്മതനായ യുവ നേതാവാണ് വാര്‍ഡ് തങ്ങള്‍ക്കൊപ്പം ചേരും എന്നതാണ് രതീഷിന്റെ പ്രതീക്ഷ .രണ്ടായിരത്തിനു മേല്‍ വോട്ടര്‍മാരുള്ള വാര്‍ഡാണ് കരിവിലഞ്ചി. ഉപതെരഞ്ഞെടുപ്പ് മേയ് 31 നാണ്. ജൂണ് ഒന്നിന് ഫല പ്രഖ്യാപനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."