HOME
DETAILS
MAL
ട്രെയിനില്‍ കടത്തിയ വിദേശ മദ്യം പിടികൂടി
backup
March 27 2017 | 23:03 PM
കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 184 കുപ്പി വിലകൂടിയ വിദേശ മദ്യം ആര്‍.പി.എഫ് പിടികൂടി. ഗോവയില്‍നിന്ന് കേരളത്തിലേക്കു കടത്തുകയായിരുന്ന വിദേശമദ്യം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പിടികൂടിയത്. മദ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പൂനെ-എറണാകുളം എക്‌സ്പ്രസില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ അഞ്ചു ബാഗുകളിലായി ഇവ കണ്ടെത്തിയത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ സീറ്റിനടിയിലാണ് ബാഗുകള്‍ സൂക്ഷിച്ചിരുന്നത്. ആരെയും പിടികൂടാനായില്ല. പിടികൂടിയ മദ്യത്തിന് 60000ത്തോളം രൂപ വിലവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."