HOME
DETAILS
MAL
ദുരഭിമാന കൊലയിലൂടെ വെളിവാകുന്നത് പുരോഗമന കേരളത്തിന്റെ ജാതീയ ഉള്ളടക്കമെന്ന്
backup
May 29 2018 | 02:05 AM
തിരുവനന്തപുരം: കോട്ടയം മാന്നാനത്ത് കെവിന് എന്ന ദലിത് ക്രൈസ്തവ യുവാവിനെ കൊല ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി ക്വട്ടേഷന്‍ സംഘത്തിലെ മുഴുവന്‍ കുറ്റവാളികള്‍ക്കെതിരെയും പ്രതികള്‍ക്ക് സഹായകരമായ നിലപാടെടുത്ത പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എസ്.ഇര്‍ഷാദ് ആവശ്യപ്പെട്ടു.
കെവിന്റേത് ജാതി ദുരഭിമാന കൊലപാതകമാണ്. ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ അടക്കമുള്ളവരാണ് കെവിനെ തട്ടിക്കൊണ്ടു പോകാന്‍ നേതൃത്വം നല്‍കിയത്. കെവിന്റെ ഭാര്യ നീനു പൊലിസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തിട്ടും മുഖ്യമന്ത്രിയുടെ പരിപാടിയുടെ പേരില്‍ ഉദാസീന നിലപാടെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."