HOME
DETAILS

വ്യാപാരിയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതി റിമാന്‍ഡില്‍

  
backup
May 29 2018 | 02:05 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4

 


കൊട്ടാരക്കര: ഉമ്മന്നൂരില്‍ വ്യാപാരിയെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതി റിമാന്‍ഡില്‍
ഉമ്മന്നൂര്‍ സൊസൈറ്റി മുക്കില്‍ ഹാര്‍ഡ് വെയര്‍ കട നടത്തിവന്ന ഉമ്മന്നൂര്‍ പാറംകോട് ഓണോലില്‍ കിഴക്കേകര വീട്ടില്‍ ബേബി (74 ) യെ കൊലപ്പെടുത്തിയ കേസിലാണ് ഉമ്മന്നൂര്‍ കൊച്ചുപുത്തന്‍ വീട്ടില്‍ രാഗേഷ് ( 25)അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 8.30 തോടെയാണ് ബേബിയെ കടയുടെ പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്വര്‍ണമാലയും പണവും നഷ്ടമായതോടെ കൊലപാതകമെന്ന് സംശയിച്ച പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ : ബേബിയോട് ലഹരിക്കടിമയായ നാട്ടുകാരന്‍ കൂടിയായ രാഗേഷ് പല തവണ ലഹരി വസ്തുക്കള്‍ വാങ്ങാന്‍ പണം ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ച ബേബിയോടുള്ള വിരോധമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകം നടത്തുന്നതിന് മുന്‍പായി വൈകിട്ട് പ്രതി ബേബിയെ ആക്രമിക്കാന്‍ തക്കം പാര്‍ത്ത് കടയുടെ അടുത്ത് നിന്നിരുന്നു. കടയിലേക്ക് ആളുകള്‍ വന്നു തുടങ്ങിയതോടെ ആ ഉദ്യമം അവസാനിപ്പിച്ച് മടങ്ങി.
പിന്നീട് വീട്ടില്‍ പോയി മടങ്ങി എത്തിയ പ്രതി ആളൊഴിഞ്ഞ സമയമായ ഏഴോടെ കടയിലെത്തി അതിക്രമിച്ച് കയറി പണം അപഹരിക്കാന്‍ ശ്രമിച്ചു.
തടയാന്‍ ശ്രമിച്ച ബേബിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തില്‍ കിടന്ന ഒന്നര പവനോളം തൂക്കമുള്ള മാലയും പണവും കവര്‍ന്ന ശേഷം മൃതദേഹം കടയുടെ പിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതി സ്വര്‍ണമാല സമീപത്തുള്ള കുളത്തിന് സമീപത്തെ പൊത്തില്‍ ഒളിപ്പിച്ച് വെച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് പൊലിസിന്റെ വലയിലാകുന്നത്.
കൊലപാതകം നടത്തി ഒരു മണിക്കൂറിനകം പൊലിസ് പ്രതിയെ പിടി കൂടി. മുന്‍പും കൊലപാതക ശ്രമം നടത്തിയതിന് പ്രതിക്കെതിരേ പൂയപ്പള്ളി പൊലിസില്‍ കേസ് നിലവിലുണ്ട്. പൊലിസ് പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവ് ശേഖരിച്ചു. ഒളിപ്പിച്ച്‌വച്ച സ്വര്‍ണം കണ്ടൈടുത്തു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊല്ലം റൂറല്‍ ജില്ലാ പൊലിസ് മേധാവി ബി. അശോകന്റെ നിര്‍ദേശ പ്രകാരം കൊട്ടാരക്കര ഡിവൈ. എസ്.പി ജെ ജേക്കബിന്റെ നേതൃത്വത്തില്‍ കൊട്ടാരക്കര ഇന്‍സ്‌പെക്ടര്‍ ഒ.എ സുനില്‍, ശാസ്താംകോട്ട ഇന്‍സ്‌പെക്ടര്‍ പ്രശാന്ത്, എഴുകോണ്‍ ഇന്‍സ്‌പെക്ടര്‍ ബിനുകുമാര്‍ , കൊട്ടാരക്കര എസ് .ഐ സി. കെ മനോജ് , എസ്.ഐ അരുണ്‍, ഷാഡോ ടീം എസ്.ഐ. ബിനോജ്, പൂയപ്പള്ളി എസ്.ഐ രജീഷ് കുമാര്‍, എ എസ് ഐ മാരായ ഷാജഹാന്‍, സജീവ്, അനില്‍കുമാര്‍, എസ് സി പി ഒ മാരായ രമേശ്,വിനോദ് ,ഹരിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  18 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  25 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  40 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago