ബാലഭവനിലെ സീ ഹോക്ക് വിമാനത്തിന് മേല്‍ക്കൂരയായി
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസം സംരക്ഷണയജ്ഞത്തിന്റെ ഗുണഫലങ്ങള്‍ പൊതുവിദ്യാലയങ്ങളില്‍ സാധാരണക്കാരന് അനുഭവവേദ്യമായി തുടങ്ങിയതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍.
പാവപ്പെട്ടവനെ കാണാന്‍ ശേഷിയുള്ള സര്‍ക്കാരാണിതെന്നും മന്ത്രി കനകക്കുന്നിലെ ജവഹര്‍ ബാലഭവനില്‍ പരിഷ്‌ക്കരിച്ച സീ ഹോക്ക് വിമാനത്തിന്റെ സമര്‍പണവും മധ്യവേനലവധിക്കാല ക്ലാസുകളുടെ സമാപനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
37 വര്‍ഷമായി ബാലഭവനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സിഹോക്ക് വിമാനത്തിന്റെ സംരക്ഷണത്തിനായി പുതുതായി മേല്‍ക്കൂര പണിയുകയും അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് മാസക്കാലമായി ജവഹര്‍ ബാലഭവനില്‍ നടത്തി വന്നിരുന്ന അവധിക്കാല ക്ലാസുകള്‍ക്കും ഇന്ന് സമാപനമായി. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ റ്റി.ആര്‍ സദാശിവന്‍ നായര്‍ അധ്യക്ഷനായ ചടങ്ങില്‍ ചീഫ് ഓഫ് സ്റ്റാഫ് കൊച്ചി സതേണ്‍ നേവല്‍ കമാന്റ് റിയര്‍ അഡ്മിറല്‍ ആര്‍. ജെ. നാദ്കര്‍ണി മുഖ്യ അതിഥിയായിരുന്നു.
ജവഹര്‍ ബാലഭവന്‍ ഓണററി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. ഗീത, പ്രിന്‍സിപ്പല്‍ ഡോ എസ് മാലിനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."