തൊഴിലുറപ്പ് വഴിപാടാകുന്നു; പാഴാകുന്നത് കോടികള്‍
മണ്ണഞ്ചേരി : ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതലും പാഴ്പണികള്‍ മാത്രം.
ക്ഷേമപ്രവര്‍ത്തനങ്ങള്‍, ഉല്‍പാദനമേഖല എന്നിവിടങ്ങളില്‍ ശ്രദ്ധയൂന്നാതെയുള്ള പ്രവര്‍ത്തനങ്ങളാണ് ദേശീയ ഗ്രാമീണതൊഴിലുറപ്പുപദ്ധതിയില്‍ നടന്നുവരുന്നത്.
ആവശ്യമില്ലാത്ത വേലികെട്ടല്‍,ഇടതോടുകളിലെ കളപറിക്കല്‍,ആള്‍പാര്‍പ്പില്ലാത്ത പറമ്പുകളില്‍ കൃഷിയൊരുക്കല്‍, ശുഭയാത്രയെന്ന പേരില്‍ റോഡരുകിലെ പുല്ലരിയല്‍,കൈതോടുകളിലെ ഭൂവസ്ത്രം പാകല്‍ ഇവ മാത്രമായി ചുരുങ്ങുന്നു.
എന്നാല്‍ മഴക്കാല ശുചീകരണം പോലെയുള്ള ആവശ്യപ്രവര്‍ത്തികള്‍ കൃത്യസമയങ്ങളില്‍ ഈ പദ്ധതിയിലൂടെ അധികൃതര്‍ ചെയ്യിക്കാറുമില്ല.
കഴിഞ്ഞ ദിവസം ആര്യാട് പഞ്ചായത്തില്‍ എ.എസ്.കനാല്‍ തീരത്ത് വേലികെട്ടല്‍ നടക്കുമ്പോള്‍ നാട്ടുകാര്‍ തൊഴിലുറപ്പ് നടത്തിപ്പിന്റെ ചുമതലക്കാരുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. മാസങ്ങളായി കനാലിനുള്ളില്‍ മാലിന്യം നിറയുകയും അസഹനീയമായ ഗന്ധം വമിക്കുകയുമാണ് ഇവിടെ.
എന്നാല്‍ ഈ കനാല്‍ ശുചീകരിക്കുന്നതിനുപകരം അതിന്റെ കൈവരിയില്‍ ചെറിയ പത്തലുകള്‍ കുത്തി വേലികെട്ടുപ്രവര്‍ത്തിയാണ് ഇവിടെ തൊവിലുറപ്പുപദ്ധതിയിലൂടെ നടത്തിയത്.
ഒരുമാസത്തെ ആയുസുപോലും ബലമില്ലാത്ത ഈ പത്തലുകള്‍കൊണ്ട് നിര്‍മ്മിച്ച വേലിക്കുണ്ടാകുകയുമില്ല. ഇത്തരം പ്രവൃത്തികളാണ് ജില്ലയില്‍ വ്യാപകമായി ഇപ്പോള്‍ നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."