മദ്യവര്‍ജനം-മദ്യനിരോധനം: റഫറണ്ടം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം - വി.എം. സുധീരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവര്‍ജനമാണോ മദ്യനിരോധനമാണോ വേണ്ടതെന്ന വിഷയത്തില്‍ സര്‍ക്കാര്‍ റഫറണ്ടം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. യു.ഡി.എഫിന്റെ മദ്യനയം അട്ടിമറിക്കുന്നതിന് കളമൊരുക്കുന്നതിന്റെ ഭാഗമാണ് എക്‌സൈസ് മന്ത്രി ടി. പി.രാമകൃഷ്ണന്റെ സഭയിലെ മദ്യനയം പരാജയമാണെന്ന പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ മദ്യനയം പരാജയമാണെന്ന് മന്ത്രി പറയുന്നത് അടിസ്ഥാന രഹിതമാണ്. മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഉപയോഗം വര്‍ധിച്ചു എന്നതാണ് യു.ഡി.എഫിന്റെ മദ്യനയം പരാജയമാണെന്ന് പറയാന്‍ മന്ത്രി ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഉപയോഗം തടയാന്‍ നടപടിയെടുക്കുകയാണ് വേണ്ടതെന്ന് സുധീരന്‍ പറഞ്ഞു. അല്ലാത്ത ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മദ്യനയം പരാജയമാണെന്ന് വരുത്തിതീര്‍ത്ത് അതിനെ അട്ടിമറിക്കാനുള്ള അജന്‍ഡ നടപ്പിലാക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."