സംസ്ഥാനത്തെ കടക്കെണിയിലേക്കു തള്ളിയവര്‍ക്കെതിരേ കേസെടുക്കണം: കുമ്മനം
തിരുവനന്തപുരം: സംസ്ഥാനത്തിന് 1.5 ലക്ഷം കോടിയുടെ പൊതുകടമുണ്ടായതിന്റെ ഉത്തരവാദിത്തം കേരളത്തെ മാറിമാറി ഭരിച്ച ഇരു മുന്നണികള്‍ക്കുമാണെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അഴിമതിയും സ്വജനപക്ഷപാതിത്വവും കൈമുതലാക്കിയ ഭരണാധികാരികള്‍ നാടുഭരിച്ചതിന്റെ ബാക്കിപത്രമാണ് ജനിച്ചുവീഴാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ പോലും കടക്കാരായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസംകൊണ്ടു മോശമായ സാമ്പത്തികാവസ്ഥയല്ല കേരളത്തിന്റേത്. ധവളപത്രം പുറത്തിറക്കി മേനിനടിക്കുന്ന തോമസ് ഐസക്കും ഇടതുമുന്നണിയും സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ബാധ്യതയ്ക്കു കാരണക്കാരാണ്. ഐസക്കിന്റെ വിലാപത്തിന് ആത്മാര്‍ഥതയുണ്ടങ്കില്‍ കരകയറാന്‍ പറ്റാത്ത അവസ്ഥയിലേക്കു കേരളത്തെ തള്ളിവിട്ട മുന്‍ ഭരണാധികാരികള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മോശം സാമ്പത്തികാവസ്ഥയ്ക്കു ധവളപത്രം പരിഹാരമല്ലെന്ന് ഐസക് മനസിലാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."