വഞ്ചികുളം നേച്ചര്‍ പാര്‍ക്ക് തൃശൂരിന്റെ മുഖമുദ്രയാകും: ടൂറിസം മന്ത്രി
തൃശൂര്‍: മുന്‍ കാലങ്ങളില്‍ നഗര വ്യാപാരത്തിന്റെ സിരാകേന്ദ്രമായിരുന്ന വഞ്ചികുളവും പരിസര പ്രദേശങ്ങളുടെയും പഴയ പെരുമ വീണ്ടെടുക്കാനുതകുന്ന തരത്തില്‍ വിഭാവനം ചെയ്തിട്ടുള്ള വഞ്ചിക്കുളം നേച്ചര്‍ പാര്‍ക്ക് തൃശൂര്‍ നഗരസഭയുടെ മുഖമുദ്ര മാറ്റുമെന്ന് ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
മനോഹരമായ നടപ്പാതയും ദീപാലങ്കാരവും സൈക്കിള്‍ ട്രാക്കും ബോട്ടിങ് സൗകര്യവുമുള്‍പ്പെടെ ഒന്നാം ഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
തൃശൂര്‍ നഗരത്തിന്റെ ടൂറിസം ഹബായി വികസിപ്പിക്കുന്ന വഞ്ചികുളം നേച്ചര്‍ പാര്‍ക്കിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വിനോദ സഞ്ചാര രംഗം മുന്‍പെന്നത്തെക്കാളുമേറെ മുന്നോട്ടു കുതിക്കുന്ന ഈ കാലഘട്ടത്തില്‍, സംസ്ഥാനത്തിന്റെ വിവിധ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമാക്കിയ അദ്ദേഹം, തൃശൂര്‍ ജില്ലയിലെ വൈവിദ്ധ്യമാര്‍ന്ന വികസന പദ്ധതികളെക്കുറിച്ചും വിശദമാക്കി.
കൂടാതെ, വടക്കന്‍ കേരളത്തിലും, മറ്റു പ്രദേശങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പിലാക്കുന്ന വ്യത്യസ്തതയാര്‍ന്ന പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാക്കി വരുന്ന ജടായുപ്പാറ വികസന പദ്ധതി ടൂറിസം രംഗത്ത് സര്‍ക്കാര്‍ കൈക്കൊണ്ട പി.പി.പി മാതൃകയിലുള്ള വികസന സാധ്യതകളെപ്പറ്റിയും അദ്ദേഹം വിശദമാക്കി.
ചടങ്ങിനോടബന്ധിച്ചു നടന്ന സംരക്ഷണ ഭിത്തി നിര്‍മാണ ഉദ്ഘാടനം കൃഷി മന്ത്രി അഡ്വ.വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു.
കേരള സര്‍ക്കാരും ടൂറിസം വകുപ്പും ടൂറിസം മേഖലയുടെ വികസനത്തിനായി വ്യത്യസ്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് വഞ്ചികുളം നേച്ചര്‍ പാര്‍ക്കിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നതെന്നും, ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."