കടലാക്രമണ ഭീഷണിയില്‍ തീരദേശവാസികള്‍
അരൂര്‍: കടല്‍ഭിത്തി തകര്‍ത്ത് തിരമാലകള്‍ കരയിലേക്ക് എത്തിതുടങ്ങിയതോടെ തീരദേശവാസികള്‍ പരിഭ്രാന്തിയിലായി. അരൂര്‍ പള്ളിത്തോട് ചാപ്പക്കടവ് മേഖലയിലെ തീരദേശ വാസികളാണ് ഭീതിയിലകപ്പെട്ട് കഴിയുന്നത്.
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമയ കാറ്റിലൂടെയാണ് കടല്‍ക്ഷോഭം രൂക്ഷമായത്. ഇതോടെയാണ് വിലവിലുള്ള ഭിത്തികള്‍ക്കിടയിലൂടെ കടല്‍വെള്ളം കരയിലേക്ക് തള്ളികയറികൊണ്ടിരിക്കുന്നത്. പലപ്പോഴും വെള്ളം വീടുകള്‍ക്കകത്തേക്ക് എത്തുകയാണെന്നും ഉറങ്ങുവാന്‍ പോലും കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും തീരദേശവാസികള്‍ ആരോപിക്കുന്നു.
ഇന്നലെ വൈകിട്ടോടെയാണ് ശക്തമായ തിരമാലകള്‍ കരയിലേക്ക് എത്തി തുടങ്ങിയത്. നിരവധി വീടുകള്‍ വെള്ളക്കെട്ടിലകപ്പെട്ടിരിക്കുകയാണ്. വിവിധയിടങ്ങളില്‍ തകര്‍ന്ന കടല്‍ഭിത്തി കെട്ടിയും നിലവിലുള്ള ഭിത്തി കൂടുതല്‍ സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ടു തുടങ്ങിയിട്ട് നാളുകളേറെയായി.
എന്നാല്‍ യാതൊരുവിധ നടപടികളും ഉണ്ടാകാത്തതില്‍ തീരദേശ വാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.
പലയിടങ്ങളിലും ഭിത്തികെട്ടുന്നതിനായി പാറക്കല്ലുകള്‍ ഇറക്കി വച്ചിട്ടുണ്ടെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ല.
മണല്‍ ചാക്ക് നിരത്തി താല്‍ക്കാലിക സംവിധാനം ഉണ്ടാക്കുമെന്ന് ആഴ്ചകള്‍ക്കു മുന്‍പ് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനും ഇതുവരെ തയ്യാറായിട്ടില്ല.
നൂറുകണക്കിന് വീടുകളാണ് ചാപ്പകടവ് പ്രദേശത്തുള്ളത്. യാതൊരുവിധ സുരക്ഷിതവും ഇല്ലാത്ത അവസ്ഥയിലാണ് ചാപ്പക്കടവ് നിവാസികള്‍. അടിയന്തരമായി തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം