എയര്‍പോര്‍ട്ട് സംരക്ഷണ ജനകീയ ഏകോപന സമിതി നിലവില്‍ വന്നു
കോഴിക്കോട്: കാലിക്കറ്റ് എയര്‍പോര്‍ട്ടിന്റെ സമഗ്ര വികസനവും ഭാവിയും ലക്ഷ്യമാക്കി കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ 'കോഴിക്കോട് എയര്‍പോര്‍ട്ട് സംരക്ഷണ ജനകീയ ഏകോപന സമിതി' നിലവില്‍ വന്നു.
ഹോട്ടല്‍ മലബാര്‍ പാലസില്‍ സംഘടിപ്പിച്ച ബഹുജന കണ്‍വന്‍ഷനില്‍ എം.ടി വാസുദേവന്‍ നായരെ മുഖ്യരക്ഷാധികാരി ആയും എം.ജി.എസ് നാരായണനെ ചെയര്‍മാനായും തെരഞ്ഞെടുത്തു. ഡോ.കെ. മൊയ്തു വര്‍ക്കിങ് ചെയര്‍മാനാണ്.
മന്ത്രിമാര്‍, കോര്‍പറേഷന്‍ മേയര്‍, കോഴിക്കോട്, മലപ്പുറം, വയനാട് എം.പിമാര്‍, എം.എല്‍.എമാര്‍ സാമൂതിരി രാജ, സ്വാമി വിനീഷ്ചലാനന്ദ, ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, അബ്ദുസമദ് സമദാനി, വിവിധ മേഖലകളിലെ സംഘടനാ നേതാക്കള്‍ രക്ഷാധികാരികളായും വൈസ് ചെയര്‍മാന്മാരായും കണ്‍വീനര്‍മാരായും അതിവിപുലമായ ഒരു കമ്മിറ്റിയാണ് രൂപം കൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."