ചക്രശ്വാസം വലിച്ച് 108 ആംബുലന്‍സുകള്‍
ആലപ്പുഴ: അത്യാഹിതഘട്ടങ്ങളില്‍ 108 ട്രോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ഏതൊരാള്‍ക്കും ഉപകാരപ്പെടാത്താവുന്ന 108 ആംബുലന്‍സുകള്‍ ചക്രശ്വാസം വലിക്കുന്നു.ആറുവര്‍ഷം മുമ്പാണ് ചെലവിന്റെ 20 ശതമാനം കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ പദ്ധതിക്ക് തുടക്കമായത്.ബാക്കി തുക സംസ്ഥാനമാണ് നല്‍കുന്നത്.കരാര്‍ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ ചികില്‍സ എന്ന സ്ഥാപനവും ഇവര്‍ പിന്‍മാറിയപ്പോള്‍ ജി.വി.കെയുമാണ് ഏറ്റെടുത്തത്.കേരളമെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനായിരുന്നു നിയന്ത്രണം.എന്നാല്‍ വാഹനങ്ങള്‍ രണ്ടുലക്ഷത്തിലധികം കി.മീറ്ററുകള്‍ ഓടിപ്പഴകിയതോടെയാണ് കരാറുകാര്‍ കൈവിട്ടത്.
വന്‍നഷ്ടമെന്ന് കണ്ടതോടെ പിന്നീട് 108 നെ ഏറ്റെടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളൊന്നുമെത്തിയില്ല.ഇതോടെയാണ് സര്‍വ്വീസ് ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്നത്.സ്വകാര്യസ്ഥാപനങ്ങളില്‍ നിന്ന് ഏറ്റെടുത്തിട്ടും പദ്ധതി വിജയകരമായി കൊണ്ടുപോകാന്‍ കഴിയുന്നില്ല.
ആംബുലന്‍സുകളില്‍ മിക്കതുംഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു കട്ടപ്പുറത്താണ്. 43 ആംബുലന്‍സുകളില്‍ ഇപ്പോള്‍ നിരത്തിലുള്ളത് പകുതിയിലധികം മാത്രമാണ്.
തിരുവനന്തപുരം-ആലപ്പുഴ ജില്ലകളിലായി 43 ആംബുലന്‍സുകളാണ് സര്‍വ്വീസ് നടത്തിയിരുന്നത്.ആലപ്പുഴയില്‍ 18 ല്‍ പത്തോളം ആംബുലന്‍സുകള്‍ കേടുപാടുകള്‍ നിമിത്തം കട്ടപ്പുറത്താണ്.നിലവിലോടുന്ന ആംബുലന്‍സുകള്‍ മിക്കതും രോഗികളുടെയും തങ്ങളുടെയും ജീവന്‍ അപകടത്തിലാക്കുന്നവയാണെന്ന് 108 ആംബുലന്‍സിലെ ഒരു ജീവനക്കാരന്‍ സുപ്രഭാതത്തോട് പറഞ്ഞു.നിലവില്‍ നിരത്തിലോടുന്ന ആംബുലന്‍സുകളുടെ കണ്ടീഷന്‍ മോശമായതിനാല്‍ രോഗികള്‍ വിളിച്ചാല്‍ ക്രിത്യമായി എത്താന്‍ കഴിയാറില്ലെന്നും ജീവനക്കാര്‍ പറയുന്നു.
മാത്രമല്ല ഓക്‌സിജന്‍ പോലുള്ള അടിയന്തിര സൗകര്യങ്ങള്‍ പോലുംനിലവില്‍ സര്‍വ്വീസ് നടത്തുന്നവയിലില്ല.12,000 ലിറ്റര്‍ ഓക്‌സിജന്‍ വഹിക്കാന്‍ കഴിയുന്ന ഓക്‌സിജന്‍ സിലിണ്ടറുകളാണ് ആംബുലന്‍സുകളില്‍ നേരത്തെ ഉണ്ടായിരുന്നത്.
നിലവില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.പല ആംബുലന്‍സുകളിലും എസിയും പ്രവര്‍ത്തിക്കുന്നില്ല. നിലവിലെ പദ്ധതി താളം തെറ്റിയതോടെ കേന്ദ്ര സഹായത്തോടെ 570 ആംബുലന്‍സുകള്‍ കൂടി വാങ്ങി 108 പദ്ധതി വ്യാപിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കവും ഉപേക്ഷിച്ചുകഴിഞ്ഞു.
കടല്‍കയറ്റം രൂക്ഷം; ചെല്ലാനം-ചാപ്പക്കടവ് തീരത്ത് നൂറോളം വീടുകള്‍ വെള്ളത്തില്‍
എരമല്ലൂര്‍: ഇടവേളയ്ക്കുശേഷം മഴ ആരംഭിച്ചതോടെ വീണ്ടും കടല്‍കയറ്റം രൂക്ഷമായി. നൂറുകണക്കിന് വീടുകളില്‍ വെളളം കയറി. എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന തീരത്താണ് ജനങ്ങളെ ഭീതിയിലാക്കി തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറുന്നത്. എഴുപുന്ന പഞ്ചായത്തിന്റെ തീരപ്രദേശത്ത് കൂറ്റന്‍ തിരമാലകള്‍ കടല്‍ഭിത്തി ഭേദിച്ച് കരയിലേക്ക് ഇരച്ചുകയറുന്നതു കണ്ട് ജനങ്ങള്‍ ഭയന്നോടി. കടല്‍ഭിത്തി ഉയര്‍ത്തി നിര്‍മ്മിക്കണമെന്നും അറ്റകുറ്റപ്പണി നടത്തണമെന്നും ഏറെനാളായി ആവശ്യപ്പെടുന്നു.
ഭിത്തിയോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് മതിലുകളോ മണലുകൊണ്ടുളള തടയണയോ നിര്‍മ്മിച്ചാല്‍ ഇതിന് പരിഹാരമാകും. കയറിയ വെളളം മുറ്റത്തും പറമ്പിലും കെട്ടിക്കിടക്കുകയാണ്. പ്രദേശത്തെ മാലിന്യം വഹിച്ചുകൊണ്ടാണ് കടല്‍വെളളം പലയിടങ്ങളിലേക്കും ഒഴുകിയെത്തുന്നത്. ഇതുമൂലം പകര്‍ച്ചാവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു.
ആഴ്ചകള്‍ക്കു മുമ്പ് കുത്തിയതോട് ഗ്രാമപഞ്ചായത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍കയറ്റം ഉണ്ടായപ്പോള്‍ കടല്‍ഭിത്തിയോട് ചേര്‍ന്നുളള ഭാഗത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ബണ്ട് നിര്‍മ്മിച്ചിരുന്നു. ഇതുപോലെ എഴുപുന്ന പഞ്ചായത്ത് തീരപ്രദേശത്തും നിര്‍മ്മിച്ചാല്‍ കടല്‍ കയറുന്നത് തടയാമെന്ന് തീരവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."