ഗുണനിലവാരമില്ലാത്ത നെല്‍വിത്ത് കെ.എസ്.എസ്.ഡി.എ തിരിച്ചെടുക്കാത്തതിനെതിരേ പ്രതിഷേധം
പുതുനഗരം; ഗുണനിലവാരമില്ലാത്ത നെല്‍വിത്ത് കെ.എസ്.എസ്.ഡി.എ.തിരിച്ചെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായി.ഒന്നാം സീസണ് വിത്തിറക്കുന്നതിനായി സംസ്ഥാന വിത്തു വികസന അതോറിറ്റി മുതലമട പഞ്ചായത്തിനു നല്കിയ 16,740 കിലോ നെല്‍വിത്താണ് ഗുണനിലവാരമില്ലാത്തതിന്റെ പേരില്‍ കര്‍ഷകര്‍ സ്വീകരിക്കാതെ തിരിച്ചയക്കുവാന്‍ തരുമാനിച്ചത്.എന്നാല്‍ വിത്തിന് ഗുണനിലവാരമുണ്ടെന്നും തിരിച്ചെടുക്കുവാന്‍ സാധിക്കില്ലെന്ന് കെ.എസ്.എസ്.ഡി.എ. മുതലമട കൃഷിഓഫീസര്‍ക്ക് കത്ത്നല്‍കി.
മുതലമട കൃഷിഭവനില്‍ നല്കിയ നെല്‍വിത്ത് വിത്തുകര്ഷകരില്നിന്നും ശേഖരിക്കുമ്പോള്‍ ഫീല്‍ഡ് ഇന്‍സ്പെക്ടര്‍മാര്‍ നല്ലപോലെ പരിശോധന നടത്തിയതായും അത്തരം സമയങ്ങളില്‍ വിത്തിന് രോഗം ഉള്ളതായോ ഗുണമേന്മ കുറഞ്ഞതായോ കണ്ടെത്തീയിട്ടില്ല.
അയിലൂര്‍ കരിങ്കുളത്തുനിന്നും, മുതലമട കൃഷിഭവന്റെ പരിധിയില്‍ നിന്നും സംഭരിച്ച് നെല്‍വിത്തിലെ വിതരണം ചെയ്തതിന്റെ ശേഷിക്കുന്ന വിത്ത് വീണ്ടും പരിശോധിച്ചതില്‍ ഗുണനിലവാരം ഉണ്ടെന്ന് ഉറപ്പാക്കിയതായും 2018 ആഗസ്റ്റ് വരെ ഉപയോഗിക്കാവുന്നതാണെന്നും സാക്ഷ്യപെടുത്തിയതിനാല് തിരിച്ചെടുക്കുവാന്‍ സാധിക്കില്ലെന്നും മുതലമട കൃഷിഓഫീസറുടെ പരിശോധന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ കാലാവധി കഴിഞ്ഞ വിത്തെന്നും ഗുണനിലവാരമുല്ലെന്നുമുള്ളത് അടിസ്ഥാനരഹിതമാണെന്ന് തൃശൂര്‍ കേന്ദ്രമായ സംസ്ഥാന വിത്തു വികസന അതോറിറ്റിയിലെ അസി.ഡയറക്ടറുടെ കത്തില്‍ പറയുന്നു.
മുതലമട കൃഷിഓഫീസര്‍ നടത്തിയ പരിശോധയില്‍ കെ.എസ്..എസ്.ഡി.എ നല്കിയ നെല്‍വിത്ത് ഗുണനിലവാരമില്ലാത്തതാണെന്നും ചൂണ്ടികാട്ടി കൃഷിവകുപ്പ് മന്ത്രിക്ക് പരാതി നല്കുവാന് മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് വൈസ് പ്രസിന്റ് രാധാകൃഷ്ണന് വിഷയാവതരണം നടത്തി. വിവിധ പാടശേഖര സമിതിഭാവഹികള് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."