HOME
DETAILS

ഗുണനിലവാരമില്ലാത്ത നെല്‍വിത്ത് വ്യാപകമാകുന്നു

  
backup
May 29 2018 | 04:05 AM

%e0%b4%97%e0%b5%81%e0%b4%a3%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%be%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%a8%e0%b5%86%e0%b4%b2-2

 

 

പുതുനഗരം:ഗുണനിലവാരമില്ലാത്ത നെല്‍വിത്ത് വ്യാപകമാകുന്നു. സീഡ് അതോറിറ്റിയുടെ വിത്തുല്‍പാദനം അന്വേഷിക്കണമെന്ന് കര്‍ഷകര്‍. കേരള സീഡ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നെല്‍ വിത്ത് ഉല്‍പാദന കര്‍ഷകരെ നീരീക്ഷിക്കാതെ വിത്ത് സംഭരിക്കുന്നതില്‍ വന്‍തോതില്‍ അഴിമതി നടക്കുന്നതായി കര്‍ഷകര്‍ കെ.എസ്.എസ്.ഡി.എ യുടെ എരുത്തേമ്പതി വിത്തു സംസ്‌കരണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ നെല്‍വിത്ത് ഉല്‍പാദനം നടക്കുന്നത്. നെല്‍വിത്ത് ഉല്‍പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയാണ് വിത്തുല്‍പാദനത്തിന് കണ്ടെത്തുന്നത് ഇത്തരത്തില്‍ വിത്തുല്‍പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് വിത്തുല്‍പാദനത്തിനുള്ള വിത്ത് നല്‍കി കെ.എസ്.എസ്.ഡി.എ യുടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന വിത്തുല്‍പാദനത്തില്‍ എല്ലാ ഘട്ടങ്ങളിലും പരിശോധന വേണമെന്ന് നിയമമുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ പരിധോശന പ്രഹസനമാകുന്നതിനാല്‍ ഗുണമേന്മയില്ലാത്ത നെല്‍വിത്ത് വ്യാപകമായി ഉല്‍പാദിപ്പിക്കുവാന്‍ ഇടയാക്കുന്നതായി പാടശേഖരസമിതികള്‍ ആരോപിക്കുന്നു.
ഇതുകൂടാതെ വിത്തു നെല്ല് സംഭരിക്കുന്നതിനു മുമ്പ് നെല്‍വിത്ത് കെ.എസ്.എസ്.ഡി.എ. ഉദ്യോഗസ്ഥര്‍ എത്തി പരിശോധനക്കായി സാമ്പിള്‍ ശേഖരിക്കുന്നു. പരിശോധനയില്‍ 90 ശതമാനത്തിലധികം ഗുണമേന്മ ഉറപ്പാക്കിയതിനു ശേഷമാണ് സാമ്പിള്‍ ശേഖരിച്ച് വിത്ത് സംഭരിക്കുന്നത്. സാമ്പിള്‍ ആലപ്പുഴയിലെ ലാബില്‍ പരിശോധിച്ച് ഫലം തിരിച്ചുവരുന്നതിനു മുമ്പ് സംഭരിച്ച് വിത്ത് നെല്ല് മാറ്റി ഉപയോഗശൂന്യമായ നെല്ല് കെ.എസ്.എസ്.ഡി.എക്ക് അയക്കുന്നവരാണ് മിക്ക സമയങ്ങളിലും കര്‍ഷകരുടെ അന്തകരായിമാറുന്നത്. കെ.എസ്.എസ്.ഡി.എ.യില്‍നിന്നും ജില്ലയിലെ കൃഷിഭവനുകളിലൂടെ വിതരണം ചെയ്യുന്ന നെല്‍വിത്ത് ഉപയോഗപ്രദമാകുമെന്ന വിശ്വാസത്തില്‍ കൃഷിഭവനുകളിലൂടെ വാങ്ങുന്ന കര്‍ഷകര്‍ വിത്തിറക്കുമ്പോഴാണ് വാരിപൂരോഗവും, മുളകള്‍ കുറയുന്നതും ശ്രദ്ധയില്‍പെടുന്നത്.ഇത്തരത്തില്‍ ഗുണമേന്മയില്ലാത്തനെല്‍വിത്തിതെിരെ കഴിഞ്ഞനാല് വര്‍ഷത്തോളമായി ഉണ്ടായിട്ടുള്ള പരാതികള്‍ക്കെതിരെ സത്യസന്ധമായ നടപടികള്‍ കെ.എസ്.എസ്.ഡി.എ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
വിത്ത് നെല്ലിന് കിലോ 31.70 രൂപ നല്‍കിയാണ് സംഭരിക്കുന്നത.് വര്‍ഷത്തില്‍ 1600-1800 ടണ്‍ വരെയാണ് കെ.എസ്.എസ്.ഡി.എ. എരുത്തേമ്പതിയിലെ കേന്ദ്രത്തില്‍ നെല്‍വിത്ത് ശേഖരിക്കുന്നത്.കാസര്‍കോടുമുതല്‍ ആലപ്പുഴവരെയുള്ള ജില്ലകളില്‍ എരുത്തേമ്പതി കേന്ദ്രത്തില്‍നിന്നും വിത്തുനെല്ല് വിതരണം നടക്കുന്നുണ്ട്.
സാധാരണ നെല്ലിനേക്കാള്‍ കൂടുതല്‍ വില വിത്തുനെല്ലിനു നല്‍കുന്നതിനാല്‍ വിത്തുനെല്ലെന്ന പേരില്‍ ഗുണമെന്മകുറഞ്ഞ നെല്‍വിത്ത് നല്‍കുന്ന കര്‍ഷകരെ കണ്ടെത്തി നടപടിയെടുക്കുവാന്‍ കെ.എസ്.എസ്.ഡി.എ തയ്യാറാവണമെന്നും ഗുണമേന്മ കുറഞ്ഞ നെല്‍വിത്ത് സംഭരിച്ച് കര്‍ഷകര്‍ക്ക് വിതരണം നടത്തീയിട്ടുണ്ടോ എന്ന് പരിശോധിക്കുവാന്‍ സമഗ്രമായ വകുപ്പുതല പരിശോധനകള്‍ കെ.എസ്.എസ്.ഡി.എ എരുത്തേമ്പതി കേന്ദ്രീകരിച്ച് നടത്തണമെന്നും കര്‍ഷകര്‍ ആവശ്യപെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago