കാര്‍ഷിക മേഖലയ്ക്ക് കരുത്തേകി ജില്ലാ പഞ്ചായത്ത് ബജറ്റ്
കോഴിക്കോട്: കാര്‍ഷികമേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2017-18 ബജറ്റ് അവതരിപ്പിച്ചു. 117,58,24,894 രൂപ വരവും 116,69,66,400 ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാപഞ്ചായത്ത് ഹാളില്‍ വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യക്ഷനായി.
കാര്‍ഷികം
ജില്ലയെ തരിശുരഹിത ജില്ലയാക്കി മാറ്റും. നെല്‍കൃഷി പ്രോത്സാഹിപ്പിക്കും. അഗ്രോക്ലിനിക്കുകള്‍ വിപുലീകരിക്കും. കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി 8,98,75000 രൂപയാണ് നീക്കിവച്ചിരിക്കുന്നത്. മൊബൈല്‍ മണ്ണു പരിശോധന യൂനിറ്റ്, വിഷരഹിത പച്ചക്കറികള്‍ക്ക് വിപണന കേന്ദ്രങ്ങള്‍, ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്റീവ്, തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ ക്ഷീരഗ്രാമം പദ്ധതി, ജില്ലാ പഞ്ചായത്ത് ഫാമുകളില്‍ ഹൈടെക്‌വല്‍ക്കരണം, ജില്ലാ മൃഗാശുപത്രി വികസിപ്പിക്കല്‍, മത്സ്യകൃഷി പ്രോത്സാഹനം എന്നിവക്ക് പ്രാധാന്യം നല്‍കും.
വ്യവസായം
ചെറുവണ്ണൂര്‍, നല്ലളം വ്യാവസായിക എസ്റ്റേറ്റുകളില്‍ പുതിയ ട്രാന്‍സ്‌ഫോമറുകള്‍, പുതിയ വ്യവസായ പാര്‍ക്കുകള്‍, യുവതീ യുവാക്കള്‍ക്കായി സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററിന്റെ പുതിയ കോഴ്‌സുകള്‍, പുതിയ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ വ്യവസായ മേഖലയിലെ പദ്ധതികളാണ്.
ജലസംരക്ഷണം
മഴക്കാലത്തെ വരവേറ്റ് മഴയുത്സവം, മഴവെള്ള സംഭരണത്തിനായി ആകാശഗംഗ പദ്ധതി, കിണര്‍ നിറക്കല്‍ പരിപാടി അമ്പതിനായിരം വീടുകളില്‍ നടപ്പാക്കല്‍, കുളങ്ങള്‍ സംരക്ഷിക്കല്‍.
ഭവനം
ലൈഫ് പദ്ധതി പ്രകാരം വീടില്ലാത്തവര്‍ക്ക് വീട്. ഭൂമിയില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ്, ഇതിനായി ഭൂമി വിലക്കെടുക്കും.
വിദ്യാഭ്യാസം
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറികള്‍ക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. വിജയോത്സവം പദ്ധതി കാര്യക്ഷമമാക്കും. വിമുക്തി പദ്ധതി സ്‌കൂള്‍ തലത്തിലും നടപ്പില്‍ വരുത്തും. വേനല്‍പച്ച പദ്ധതി പ്രകാരം സ്‌കൂളുകള്‍ ഹരിതാഭമാക്കും.
46 സ്‌കൂളുകളില്‍ സോളാര്‍ വൈദ്യുതി പദ്ധതികള്‍, വിദ്യാര്‍ഥികളുടെ നിലവാരം രക്ഷിതാക്കളിലെത്തിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം, ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ബഡ്‌സ് സ്‌കൂള്‍ എന്നിങ്ങനെയാണ് പദ്ധതികള്‍. 6,83,04400 രൂപയാണ് ഇതിനായി വിലയിരുത്തിയത്.
ആരോഗ്യം
വിവിധ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. വടകര ജില്ലാ ആശുപത്രിയില്‍ പുതിയ കെട്ടിടം, ഹോമിയോ ആശുപത്രി സീതാലയം പദ്ധതിക്ക് ഭൂമി, സ്‌നേഹസ്പര്‍ശത്തോടൊപ്പം ഡയാലിസിസ്, എയ്ഡ്‌സ്, മാനസികരോഗ ചികിത്സ പദ്ധതികളില്‍ കൂടുതല്‍ പേര്‍ക്ക് സഹായം.
സ്‌നേഹസ്പര്‍ശം വിപുലീകരണം, ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് കെയര്‍ സെന്ററിനെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാക്കല്‍, ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ്.
വടകരയിലും പുറക്കാട്ടിരിയലും ജില്ലാ ആയുര്‍വദ ആശുപത്രിയിലും വാട്ടര്‍ ട്രീറ്റ്‌മെന്റ് പാര്‍ക്ക് എന്നിങ്ങനെയുള്ള പദ്ധതികള്‍ക്ക് 8,36,31000 രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു.
കലാ-കായികം,
വിനോദം
ജില്ലയിലെ കായിക പ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍, ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കയാക്കിങ്, ജില്ലാതല നാടകോത്സവം, നാടന്‍ കലാമേള, ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, വനിതാ ശാക്തീകരണത്തിനു കായിക പരിശീലനം, യോഗക്ലാസുകള്‍, തൊഴില്‍ ചെയ്യുന്ന വനിതകള്‍ക്കായി ഹോസ്റ്റല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."