ടി.കെ പളനിയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
മുഹമ്മ: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി.കെ പളനിയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. കഞ്ഞിക്കുഴിയിലെ തോപ്പില്‍ വീട്ടില്‍ നടന്ന സംസ്‌ക്കാര ചടങ്ങുകളില്‍ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
ഇന്നലെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ ജി.സുധാകരന്‍, പി. തിലോത്തമന്‍, പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, സി.എസ് സുജാത, സി.ബി ചന്ദ്രബാബു, പ്രൊഫ.ദേവദാസ്, ആര്‍.നാസര്‍, ടി.ജെ ആഞ്ചലോസ്, ഷാനിമോള്‍ ഉസ്മാന്‍, എസ്.ശരത് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയ്ക്ക് മൂത്ത മകന്‍ അജിത്ത് ലാല്‍ തീ കൊളുത്തി.
രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ടി.കെ.പളനിയെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.ടി.കെ.പളനിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി ചേര്‍ന്ന സര്‍വ്വകക്ഷി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .ടി.ജെ.ആഞ്ചലോസ് അധ്യക്ഷനായിരുന്നു . എസ്.പ്രകാശന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സുജാത ,ബി .സലിം,എ .ശിവരാജന്‍ ,അഡ്വ എന്‍ .ബാലചന്ദ്രന്‍ , ആര്‍ .ശശിധരന്‍ , പൊന്നപ്പന്‍ ,സി .കെ .സുരേന്ദ്രന്‍ ,എം .ഡി .സുധാകരന്‍,ടി .എന്‍ .വിശ്വനാഥന്‍,ലളിതാ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."