HOME
DETAILS

തിരയടിച്ചുകയറി റോഡ് തകരുന്നു: തീരദേശ ജനത യാത്രാദുരിതത്തില്‍

  
backup
May 29 2018 | 04:05 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%af%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%81

 

ഹരിപ്പാട്: കടല്‍ക്ഷോഭം ശക്തമായതോടെ തീരദേശ വാസികളുടെ ദുരിതവും ഇരട്ടിയായി. നാമമാത്ര വീടുകള്‍ മാത്രമേ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഭീഷണി നേരിടുന്നുള്ളൂവെങ്കിലും യാത്രാ മാര്‍ഗങ്ങള്‍ അടയുന്ന സാഹചര്യമാണ് ഉള്ളത്. ആറാട്ടുപുഴ ബസ് സ്റ്റാന്റ് മുതല്‍ തെക്കോട്ട് ഏകദേശം 600 മീറ്റര്‍ റോഡിലാണ് ശക്തമായ നാശം വിതയ്ക്കുന്നത് . കടലിനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഇവിടെ ശക്തമായ തിരയാണ് റോഡിലേക്ക് പതിക്കുന്നത്. തകര്‍ന്നടിഞ്ഞ് കിടന്ന ഇവിടെ സമീപകാലത്ത് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കിയെങ്കിലും റോഡിന്റെ പടിഞ്ഞാറുവശം തകര്‍ന്നു തുടങ്ങി.
ഇവിടെ കടല്‍ഭിത്തിയുണ്ടെങ്കിലും മതിയായ ഉയരമില്ലാത്തതിനാല്‍ കടല്‍ഭിത്തിക്ക് മുകളിലൂടെ തിരയടിച്ചുകയറിയാണ് റോഡ് തകരുന്നത്. ഇതോടെ റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. ഓക്കി ദുരന്തത്തിന് ശേഷം റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാര്യക്ഷമമല്ലാത്ത രീതിയില്‍ ടാര്‍ ചെയ്യുകയായിരുന്നു. ബസ് സ്റ്റാന്റിനു തെക്ക് വശമാണ് കടല്‍ക്ഷോഭത്തില്‍ ആദ്യമെ തകരുന്നത്. ഇതുവഴിയുള്ള വാഹന സര്‍വീസ് നിലച്ചാല്‍ വലിയഴീയ്ക്കല്‍ വരെയുള്ള ജനങ്ങളുടെ യാത്രാമാര്‍ഗമാണ് അടയുന്നത്.
എ.കെ.ജി നഗര്‍, നല്ലാണിക്കല്‍, എസ് എന്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലും ഭിത്തികള്‍ക്കിടയിലൂടെ തിര റോഡിലേക്ക് പതിക്കുന്നുണ്ട്. കാല്‍ നൂറ്റാണ്ടോളം പഴക്കമുള്ള കടല്‍ ഭിത്തികള്‍ പലയിടത്തും തകര്‍ന്നടിഞ്ഞ നിലയിലാണ്. അടിഭാഗത്തെ മണല്‍ നീങ്ങുന്നത് കടല്‍ഭിത്തികളുടെ തകര്‍ച്ചക്ക് കാരണമാകുന്നതായി തീരദേശ വാസികള്‍ പറയുന്നു. കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലാകട്ടെ റോഡിലേക്ക് വന്‍തോതിലാണ് മണല്‍ അടിച്ചു കയറുന്നത്. ഇതിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും റവന്യു അധികൃതരെ തടഞ്ഞു വെച്ച സംഭവങ്ങളും നിരവധി തവണ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ ശാശ്വത പരിഹാരം ഇന്നും കണ്ടിട്ടില്ലന്നും ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. നല്ലാണിക്കലാകട്ടെ ഒരു വീട് ശക്തമായ രീതിയില്‍ അപകട ഭീഷണി നേരിടുകയാണ്.
വീടും കടലും തമ്മില്‍ നാല്‍പ്പത് മീറ്ററിലധികം അകലമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ പത്ത് മീറ്റര്‍ പോലുമില്ല. വീടിന്റെ പടിഞ്ഞാറു ഭാഗത്ത് മണല്‍ ചാക്കുകള്‍ അടുക്കിയാണ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ജൂലൈ മാസമാകുന്നതോടെ ദുരിതത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുമെന്ന ആശങ്കയിലാണ് തീരദേശ ജനത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago
No Image

എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

ഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.

uae
  •  a month ago
No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago