കടല്‍ക്ഷോഭം; ഭയന്ന വീട്ടമ്മ കുഴ്ഞ്ഞുവീണു
അമ്പലപ്പുഴ : നീര്‍ക്കുന്നം,വണ്ടാനം പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. 30 വീടുകള്‍ വെള്ളത്തില്‍. 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു.ഇന്നലെ രാവിലെ കടല്‍ പെട്ടെന്ന് ക്ഷോഭിക്കുകയാരുന്നു.
അമ്പലപ്പുഴ വടക്ക് ഒന്നാം വാര്‍ഡ് പൂമീന്‍ പൊഴി മുതല്‍ മാധവമുക്ക് വരെയുള്ള പ്രദേശത്താണ് കടല്‍ രൂക്ഷമായത്.പുതുവല്‍ പ്രിയ, ജസി, ഗഫൂര്‍, സബിത രാജേഷ്, പൊന്നപ്പന്‍ തുടങ്ങി പത്തോളം പേരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഈ ഭാഗത്ത് 700 മീറ്ററോളം കടല്‍ഭിത്തി ഇല്ലാത്തതാണ് തിരമാലകള്‍ ഇരച്ചുകയറാന്‍ കാരണം.
15 കുടുംബങ്ങളെ നീര്‍ക്കുന്നം എസ്.ഡി.വി യു.പി സ്‌കൂളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. എന്നാല്‍ സ്‌കൂള്‍ തുറക്കാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കുമ്പോള്‍ ഇവിടെ നിന്നും എങ്ങോട്ടു പോകുമെന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികള്‍. കടല്‍ കലിതുള്ളുന്നതു കണ്ട് ഭയന്ന വീട്ടമ്മ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പുതുവല്‍ റസീലയെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ കടല്‍ ശക്തമാകുന്നതു കണ്ട് ഇവര്‍ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. സമീപത്തെ പുതുവല്‍ വീട്ടില്‍ സബിതക്ക് കുട്ടികളെ രക്ഷിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റു. സബിതയുടെ വീടും കടലെടുത്തു.
കടലാക്രമണം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരും തിരയില്‍പ്പെട്ടു. ഒരാള്‍ക്ക് പരിക്ക്. ദേശാഭിമാനി അമ്പലപ്പുഴ റിപ്പോര്‍ട്ടര്‍ വി.പ്രതാപനാണ് തലക്ക് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ വണ്ടാനം മാധവന്‍ മുക്കില്‍ കടലാക്രമണ ഫോട്ടോ എടുക്കുന്നതിനിടെ ശക്തമായ തിരമാലയില്‍പ്പെട്ട് പ്രതാപ് വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട പ്രതാപനെ സമീപത്തുനിന്നവര്‍ രക്ഷപെടുത്തുകയായിരുന്നു .ഒപ്പമുണ്ടായിരുന്ന ജനയുഗം റിപ്പോര്‍ട്ടര്‍ മണിലാലും തിരയില്‍പ്പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപെട്ടു. വീണ് നെറ്റിക്ക് പരുക്കേറ്റ പ്രതാപ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്ന് ചികിത്സ തേടി. പുന്നപ്രയില്‍ കടലാക്രമണം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ ജന്‍മഭൂമി റിപ്പോര്‍ട്ടര്‍ ജോജി മോനും തിരയില്‍പ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."