ഗര്‍ഭിണി ചമഞ്ഞ് ബസ്സുകളില്‍ മോഷണം: യുവതി പിടിയില്‍
തൊടുപുഴ: ഗര്‍ഭിണി ചമഞ്ഞ് ബസുകളില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ ബാഗില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിക്കുന്ന യുവതിയെ തൊടുപുഴ മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സനും യാത്രക്കാരും ചേര്‍ന്ന് പിടികൂടി. പിന്നീട് പൊലിസില്‍ എല്‍പ്പിച്ചു. തമിഴ്നാട് സ്വദേശി മുത്തുമാരിയാണ് (25) പിടിയിലായത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് റിനി ജോഷിയുടെ പേഴ്സാണ് തമിഴ് യുവതി മോഷ്ടിക്കാന്‍ ശ്രമിച്ചത്.
ഇന്നലെ വൈകിട്ട് നാലിന് മുനിസിപ്പാലിറ്റിയില്‍ നിന്നും ബസില്‍ മുതലക്കോടത്തേയ്ക്ക് പോകുകയായിരുന്നു റിനി. യുവതി ബാഗ് തുറന്ന് പേഴ്സ് എടുക്കുന്നത് പിന്നിലിരുന്ന വിദ്യാര്‍ഥികള്‍ കണ്ടു. ഇവര്‍ പോര്‍ട്ടറെ വിവരമറിയിച്ചു.
പോര്‍ട്ടര്‍ ബാഗില്‍ നിന്നും പണം നഷ്ടപ്പെട്ടോയെന്ന് ചോദിച്ചപ്പോഴാണ് പേഴ്സ് നഷ്ടപെട്ടതായി റിനി കണ്ടത്. ഈ സമയത്ത് യുവതി ബസില്‍ പേഴ്സ് ഉപേക്ഷിച്ചതിനുശേഷം പുറത്തിറങ്ങി പോകാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതി തടഞ്ഞുവെച്ച് പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പരിശോധനയില്‍ ഇവര്‍ ഗര്‍ഭിണിയല്ലെന്നും തെളിഞ്ഞു
അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തി ബസുകള്‍ കേന്ദ്രീകരിച്ച് നഗരത്തില്‍ മോഷണം നടത്താന്‍ നിരവധി സംഘങ്ങള്‍ എത്തിയിട്ടുള്ളതായും യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പൊലിസ് അറിയിച്ചു.
തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ ജയകുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ ജാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."