HOME
DETAILS

കണ്ണീരില്‍ കുതിര്‍ന്നൊരു വിജയഗാഥ

  
backup
March 27 2017 | 23:03 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8a%e0%b4%b0

പനാജി (ഗോവ): മന്‍വീര്‍ സിങ് എന്ന മിടുക്കന്‍ സ്‌ട്രൈക്കറുടെ ഏക ഗോളില്‍ പശ്ചിമ ബംഗാള്‍ സന്തോഷ് ട്രോഫിയില്‍ മുത്തമിടുമ്പോള്‍ ആ നേട്ടത്തിന് കണ്ണീരിന്റെ നവുണ്ട്.ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം ബംഗാള്‍ സന്തോഷ് ട്രോഫി സ്വന്തമാക്കുമ്പോള്‍ വിജയ നായകനായത് പഞ്ചാബുകാരനായ മന്‍വീര്‍ സിങ്ങാണ്. അധിക സമയം തീരാന്‍ ഒരു മിനുട്ട് ശേഷിക്കേ, ഈ മിടുക്കന്റെ ഷോട്ട് ഗോവന്‍ വലക്കണ്ണികളെ ഉമ്മ വെച്ചപ്പോള്‍ അങ്ങകലെ ജലന്ധറില്‍ ആനന്ദ കണ്ണീരുതിര്‍ത്ത ഒരു അച്ഛനുണ്ട്. പഞ്ചാബിനായി സന്തോഷ് ട്രോഫിയില്‍ പലവട്ടം അങ്കത്തിനിറങ്ങിയ കുല്‍ദീപ് സിങ്. മന്‍വീറിന്റെ പ്രിയപ്പെട്ട പപ്പ.
കാല്‍പ്പന്തുകളിയിലെ മികവിന്റെ ബലത്തില്‍ പഞ്ചാബ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു കുല്‍ദീപ്. സജീവമായ മത്സരങ്ങളില്‍ നിന്ന് വിരമിച്ച ശേഷം ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലിയില്‍ മുഴുകുകയായിരുന്നു കുല്‍ദീപ് . ജോലിക്കിടെയാണ് ആ ദുരന്തമെത്തിയത്. ഷോക്കേറ്റ് തെറിച്ചുവീണ കുല്‍ദീപിന് നഷ്ടമായത് വിലപ്പെട്ട വലതുകൈയായിരുന്നു. കുടുംബത്തിനെയും ഫുട്‌ബോള്‍ പ്രേമികളെയും സങ്കടക്കടലിലാക്കിയ സംഭവമായിരുന്നു. അതിനൊപ്പം മറ്റൊരു ദുരന്തവുമെത്തി. ശരീരത്തിന്റെ വലതുഭാഗം തളര്‍ന്നു പോയി.
എന്നും നെഞ്ചേറ്റിയ ഫുട്‌ബോളിനെ അരികെ ചേര്‍ത്തുനിര്‍ത്തിയ കുല്‍ദീപിന് മകനെ രാജ്യമറിയുന്ന താരമാക്കാനായിരുന്നു ആഗ്രഹം. മിനര്‍വ ക്ലബിലൂടെ ശ്രദ്ധ നേടിയ മന്‍വീര്‍ അതു വഴി പഞ്ചാബ് ദേശീയ ടീമിലുമെത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് ലുധിയാനയില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ബംഗാളിന്റെ മുന്നേറ്റത്തിലെ കുന്തമുനയായിരുന്നു മന്‍വീര്‍. മുന്‍വര്‍ഷത്തെ ജേതാക്കളെന്ന പെരുമയുമായെത്തിയ മിസോറമിനെ സെമിയില്‍ മറികടന്ന് പഞ്ചാബുകാര്‍ കലാശപ്പോരിനര്‍ഹരായത് മന്‍വീറിന്റെയടക്കം വീറിലായിരുന്നു. അന്ന് പക്ഷെ പട്ടാളത്തിന്റെ കരുത്തുമായി പന്തുതട്ടിയ സര്‍വീസസിന്റെ മുന്നില്‍ തോല്‍ക്കാനായിരുന്നു വിധി.
2016 ല്‍ ആണ് പഞ്ചാബില്‍ നിന്നും മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്ങില്‍ എത്തിയതോടെയാണ് മന്‍വീര്‍ സിങിന്റെ ഭാഗ്യം തെളിഞ്ഞത്. പപ്പയുടെ ആഗ്രഹമായിരുന്നു കൊല്‍ക്കത്തന്‍ ക്ലബില്‍ കളിക്കുക എന്നത്. അതിലൂടെ സന്തോഷ് ട്രോഫിക്കായുള്ള ബംഗാള്‍ ടീമിലും ഇടം നേടി. പഞ്ചാബിന് വേണ്ടി പപ്പയ്ക്ക് സ്വന്തമാക്കാനാവാതെ പോയ നേട്ടം ബംഗാള്‍ കടുവകള്‍ക്കായി നിര്‍ണായകമായ ഗോളടിച്ച് സ്വന്തമാക്കിയപ്പോള്‍ സന്തോഷ കണ്ണീര്‍ ഒഴുക്കുകയായിരുന്നു മന്‍വീര്‍. അങ്ങകലെ ജലന്ധറില്‍ ടി.വിക്ക് മുന്നില്‍ മകന്റെ കളികണ്ട കുല്‍ദീപ് സിങും.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടക്കം അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ ഈ താരം മറ്റൊരു അനര്‍ഘ നിമിഷത്തിനാായി കാത്തിരിക്കുകയാണ്. തളര്‍ന്നു കിടക്കുന്ന അച്ഛനോട് നാട്ടിലെത്തി പറയണം, പൊന്നുമോന്‍ സന്തോഷ് ട്രോഫി സ്വന്തമാക്കിയ കഥ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ട്രംപ് മുന്നേറ്റം, ഫ്‌ളോറിഡയും ടെക്‌സാസുമുള്‍പെടെ പത്ത് സംസ്ഥാനങ്ങളില്‍ മുന്നേറ്റം

International
  •  a month ago
No Image

സന്ദീപ് വാര്യർക്കെതിരായ നടപടി: ബി.ജെ.പിയിൽ പോര്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള:ബാഡ്മിന്റണിൽ തിളങ്ങി ജ്യോതിഷ്

Kerala
  •  a month ago
No Image

ബി.ജെ.പിയുടെ കള്ളപ്പണം : തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണടച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago