ജയലളിതയുടെ 'വ്യാജമകനെ' അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്.
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശവാദവുമായി രംഗത്തെത്തിയ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതി ജഡ്ജ് ആര്‍. മഹാദേവനാണ് ഉത്തരവിട്ടത്.
ഈറോഡ് സ്വദേശിയായ ജെ. കൃഷ്ണമൂര്‍ത്തിയാണ് താന്‍ ജയലളിതയുടെയും തെലുങ്ക് നടന്‍ ശോഭന്‍ ബാബുവിന്റെയും മകനാണെന്ന വാദവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 17ന് വാദം കേള്‍ക്കുന്ന സമയത്ത് മകനാണെന്നതിന് തെളിവ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് രേഖകള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും പരിശോധനയില്‍ ഇവ വ്യാജമാണെന്ന് കണ്ടെത്തി.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. ഇയാള്‍ കോടതിയെ കബളിപ്പിച്ചുവെന്നുമാത്രമല്ല രേഖകള്‍ കെട്ടിച്ചമച്ചതായി കണ്ടെത്തിയതായും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."