മരങ്ങള്‍ മുറിക്കുന്നത് തടഞ്ഞ യുവതിയെ ചുട്ടുകൊന്നു
ജോധ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ മരങ്ങള്‍ മുറിക്കുന്നതിനെതിരേ പ്രതിഷേധം നയിച്ച യുവതിയെ ഗ്രാമവാസികള്‍ ജീവനോടെ തീകൊളുത്തി കൊന്നു. ലളിത എന്ന 27 കാരിയെയാണ് ഗ്രാമവാസികള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു.
ജോധ്പുരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. റോഡ് വികസനത്തിന്റെ ഭാഗമായി തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരങ്ങള്‍ മുറിച്ചു മാറ്റാനെത്തിയവരെ തടഞ്ഞതാണ് ഗ്രാമവാസികളെ ഇത്തരമൊരു ക്രൂരതക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. യുവതിയും ഗ്രാമവാസികളും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ഒരുസംഘം ആളുകള്‍ യുവതിയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ രണ്‍വീര്‍ സിങ് എന്ന ആളുള്‍പ്പെടെ 10 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
ഗ്രാമപഞ്ചായത്താണ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലെന്നും അക്രമി സംഘത്തെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും അന്വേഷണചുമതലയുള്ള പൊലിസ് ഓഫിസര്‍ സുരേഷ് ചൗധരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."