നെട്ടൂര്‍ വെള്ളത്തിലായി
നെട്ടൂര്‍: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ നെട്ടൂരിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലായി. മരട് നഗരസഭ ഒന്നാം വാര്‍ഡില്‍ നെട്ടൂര്‍ റെയില്‍വേ ലൈനിന് കിഴക്ക് ഭാഗം വെള്ളത്തില്‍ മുങ്ങി. റെയില്‍വേ ലൈനിന് അടിയിലൂടെയുള പൈപ്പ് താഴേക്ക് ഇരുന്ന് ഇവിടെ നീരൊഴുക്ക് തടസപ്പെട്ടതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായത്. കൂടാതെ കാനകള്‍ മഴക്ക് മുമ്പായി നീരൊഴുക്ക് സുഗമാക്കുന്നതിന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന നടപടിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഇരുപത്തഞ്ചാം വാര്‍ഡില്‍ ഹോസ്പിറ്റല്‍ റോഡ് മുട്ടോളം വെള്ളത്തിലാണ്. വര്‍ഷങ്ങളായി ഇവിടെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് പി.ഡബ്ല്യു.ഡി അധികൃതര്‍ ഇത് വരെ തയ്യാറായിട്ടില്ല. ശക്തമായ കാറ്റും മഴയും വേലിയേറ്റവും മൂലം നെട്ടൂര്‍തേവര ഫെറി ബോട്ട് സര്‍വീസ് ഇന്നലെ നിര്‍ത്തിവെക്കേണ്ടി വന്നു. ജെട്ടിയില്‍ ബോട്ട് അടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. മഴയോടൊപ്പമെത്തിയ ശക്തമായ ഇടിമിന്നലില്‍ കഴിഞ്ഞ ദിവസം നെട്ടൂര്‍ സൗത്ത് പ്രദേശത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
നെട്ടൂര്‍ അറക്കപറമ്പില്‍ കണപ്പന്റെ വീട് ഇടിമിന്നലില്‍ തകര്‍ന്നു. പ്രദേശത്തെ മറ്റു പല വീടുകളിലെയും ടി.വി, ഫ്രിഡ്ജ്, ഫാന്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇലട്രിക് ഉപകരണങ്ങള്‍ ഇടിമിന്നലില്‍ കത്തി നശിച്ചു. ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ ദേശീയ പാതയില്‍ നെട്ടൂര്‍ ഐ.എന്‍.ടി.യു.സി ജങ്ഷനിലെ അണ്ടര്‍ പാസിന് സമീപം സര്‍വിസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന ടെമ്പോ വാനിനും സ്‌കൂട്ടറിനും മുകളിലേക്ക് മരം മറിഞ്ഞു വീണു വന്‍ ദുരന്തമൊഴിവായി. നാട്ടുകാര്‍ എത്തി മരത്തിനടിയില്‍ നിന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇത് മൂലം ഇവിടെ ഗതാഗതം തടസ്സപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."