HOME
DETAILS
MAL
കശ്മിര് മുസ്ലിംകള്ക്ക് ന്യൂനപക്ഷപദവി: പുനപ്പരിശോധിക്കാന്‍ സുപ്രീംകോടതി
backup
March 27 2017 | 23:03 PM
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ മുസ്്ലിംകള്‍ക്ക് ന്യൂനപക്ഷ പദവിയുടെ ആവശ്യകത ഉണ്ടോയെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനവും തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഒരു ഹരജിയില്‍ വാദം കേള്‍ക്കേ നിര്‍ദേശിച്ചു.
വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും, ദേശീയ ന്യൂനപക്ഷ കമ്മിഷനും സുപ്രിം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജമ്മുകശ്മിര്‍ സ്വദേശിയായ അഭിഭാഷകന് അങ്കുര്‍ ശര്‍മ്മയാണ് സുപ്രീംകോടതിയില്‍ പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."