മെസ്സിയെ വെറുതെ വിടൂ: മറഡോണ
ബ്യൂണസ് ഐറിസ്: മെസ്സി വിരമിക്കരുതെന്ന് നിലപാടെടുക്കുന്ന അര്‍ജന്റൈന്‍ ജനതയോട് പുതിയ അപേക്ഷയുമായി ഡീഗോ മറഡോണ. മെസ്സിയെ വെറുതെ വിടണമെന്നാണ് മറഡോണയുടെ അപേക്ഷ. ലാ റെഡ് റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മറഡോണയുടെ അപേക്ഷയുള്ളത്.
അദ്ദേഹത്തെ അവധി ദിനങ്ങള്‍ ആഷോഷിക്കാന്‍ വിടൂ. കോപ്പ അമേരിക്കയില്‍ തോറ്റതുകൊണ്ട് മെസ്സി കളിക്കാരനല്ലാതാവുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം മെസ്സി ജേതാവാണ്. നിരവധി പേര് മെസ്സിയെ കാര്യമെന്തന്നറിയാതെ വിമര്‍ശിക്കുന്നുണ്ട്. ഇത്തരം ആളുകള്‍ മെസ്സിയെന്ന സൂപ്പര്‍ താരത്തിന്റെ കഴിവിനെയും കളിയെയും ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ ജീവിതത്തില്‍ ഇതുവരെ ഫുട്ബോള്‍ കളിച്ചിട്ടില്ലാത്തവരാണ്. അതേസമയം നേരത്തെ മെസ്സി വിരമിക്കല്‍ പിന്‍വലിച്ച് ടീമിലേക്ക് തിരിച്ചുവരണമെന്ന് പറഞ്ഞ മറഡോണ കഴിഞ്ഞ ദിവസം നിലപാടില്‍ മാറ്റംവരുത്തി. മെസ്സി ടീമില്‍ നിന്നു പോയി കഴിഞ്ഞു. ഇനി പുതിയൊരു ടീമിനെ ഉണ്ടാക്കേണ്ടതുണ്ട്. അതിനായിട്ടാവണം ഇനിയുള്ള ശ്രമമെന്ന് മറഡോണ പറഞ്ഞു. എന്നാല്‍ ടീമിന്റെ അവസ്ഥയ്ക്ക് കാരണക്കാര്‍ അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് തന്നെയാണെന്ന് മറഡോണ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."