മഴക്കാലരോഗങ്ങള്‍: പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ശക്തിനഗര്‍ റസിഡന്റ്സ് അസോസിയേഷന്
ഏറ്റുമാനൂര്‍: ഡങ്കിപ്പനി മുതലായ മഴക്കാലരോഗങ്ങള്‍ക്കെതിരെ ജാഗ്രതാപ്രവര്ത്തനങ്ങളുമായി ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്സ്് അസോസിയേഷന് രംഗത്ത്.
ആദ്യനടപടിയായി ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ സഹകരണത്തോടെ പ്രതിരോധമരുന്നുകളുടെ വിതരണവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും. ജൂണ്‍ രണ്ടിന് രാവിലെ 11 ന് ടെമ്പിള്‍ റോഡിലെ സ്റ്റീല്‍ മെയ്ഡ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഹോമിയോ പ്രതിരോധമരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും. സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ചാമിനി ചന്ദ്രന് ക്ലാസെടുക്കും.കൊതുകുനശീകരണത്തിന് മരുന്ന് സ്പ്രേ ചെയ്യുവാനും പൊതുസ്ഥലങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നത് ഒഴിവാക്കുന്നതിനും മാലിന്യസംസ്കരണത്തിനുമുള്ള പദ്ധതികള്‍ അസോസിയേഷന് നടപ്പിലാക്കും. രക്ഷാധികാരി ബി.സുശീലന് നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസോസിയേഷന് ഭാരവാഹികളായി എം.എസ്.മോഹന്‍ദാസ് (പ്രസി), ബി.സുനില്‍കുമാര്‍ (ജനറല്‍ സെക്രട്ടറി), എന്‍.വിജയകുമാര്‍ (ട്രഷ), ബി.മോഹന്‍ഭാസ്കര്‍, എം.എസ്.രാജു (വൈസ് പ്രസി), ടി.ജി.രാമചന്ദ്രന് നായര്‍ , അശോക് ആര് നായര്‍ (ജോ.സെക്ര),എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."