HOME
DETAILS
MAL
യു.എസില്‍ ഉപരിപഠനം: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ 26ശതമാനം കുറഞ്ഞു
backup
March 27 2017 | 23:03 PM
വാഷിങ്ടണ്‍: യു.എസില്‍ ഉപരിപഠനത്തിന് അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യര്‍ഥികളുടെ എണ്ണത്തില്‍ 26 ശതമാനം കുറവ് വന്നതായി റിപ്പോര്‍ട്ട്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കിയ പുതിയ വിസാ നയവും ഇന്ത്യക്കാര്‍ക്കെതിരേ വര്‍ധിച്ചു വരുന്ന വംശീയ ആക്രമണങ്ങളുമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
250ഒളം യൂനിവേഴ്സിറ്റികളിലും വിവിധ കോളജുകളിലെയും കണക്കുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം യു.എസിലേക്കുള്ള ഉപരി പഠന അപേക്ഷകളില്‍ അന്താരാഷട്രതലത്തില്‍ 40 ശതമാനം കുറവ് വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ കണക്കു പ്രകാരം അഞ്ച് ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് യു.എസില്‍ പഠനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."