മറയൂരില്‍ പട്ടികവര്‍ഗ്ഗ വകുപ്പില്‍ വന്‍ അഴിമതി കണ്ടെത്തി:കൂട്ട സസ്‌പെന്‍ഷന് സാധ്യത
മറയൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസിമേഖലകളില്‍ ഒന്നായ മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലെ ആദിവാസിക്ഷേമ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ അഴിമതി നടന്നതായി കണ്ടെത്തി. പട്ടിക വര്‍ഗ്ഗ വകൂപ്പ് നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടും അഴിമതിയും കണ്ടെത്തിയത്. നിരവധി പരാതികളെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നുള്ള ധനകാര്യ വിഭാഗം മറയൂരിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ പുറത്തായത്. ആദ്യഘട്ടം നടത്തിയ പരിശോധനയില്‍ മാത്രം 11 ലക്ഷം രൂപയുടെ തിരിമറിയും ഓഫീസ് രേഖകളില്‍ പലതിരുത്തലുകളും ഒരു വര്‍ഷത്തിനടുത്തായി നാള്‍ വഴി രജിസ്റ്റര്‍ പോലും എഴുതിയിട്ടില്ലെന്നും കണ്ടെത്തി.
സര്‍ക്കാര്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി നീക്കി വച്ച പണം ദുര്‍വിനയോഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അടിമാലി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരെ അടിയന്തര നടപടിക്ക് ധനകാര്യ വിഭാഗം ശുപാര്‍ശ ചെയ്തുഅന്വേഷണത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഭൂമി ഇടപാട് നടത്തുന്നതിനും ആഡംബര വാഹനം വാങ്ങുന്നതിനും തുക വിനയോഗിച്ചതായാണ് മനസ്സിലാക്കിയിരിക്കുന്നത്. മറയൂരില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് നടക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ എല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ അഴിമതിയും ക്രമക്കേടും നടക്കുന്നതായില്‍ നിരവധി പരാതികള്‍ രേഖാമൂലം ലഭിച്ചതിനെ തുടന്നാണ് ധനകാര്യ വിഭാഗം പരിശോധന നടത്തിയത്.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഭവന നിര്‍മ്മാണത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വഷണം നടത്താന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."