ജപ്പാനില്‍ ഹിമപാതത്തില്‍ ഏഴ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് മരണം
ടോക്കിയോ: ജപ്പാനിലെ നാസു സികി റിസോര്‍ട്ടിലെ തേച്ചിഗിയില്‍ ഹിമപാതത്തില്‍പ്പെട്ട് ഏഴ് വിദ്യാര്‍ഥികളും അധ്യാപകനും മരിച്ചതായി റിപ്പോര്‍ട്ട്. പര്‍വതാരോഹണത്തിനിടെയാണ് ദുരന്തം. ഒരു ഹൈസ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. 40 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
100 ലേറെ സൈനികരെ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചു. വടക്കന്‍ ടോക്കിയോയില്‍ നിന്ന് 120 കി.മി അകലെയാണ് അപകടമുണ്ടായ പ്രദേശം. 52 വിദ്യാര്‍ഥികളും 11 അധ്യാപകരും അടങ്ങുന്ന സംഘമാണ് ഏഴ് സ്‌കൂളുകളില്‍ നിന്നായി എത്തിയത്. മൂന്നു ദിവസത്തെ പര്‍വതാരോഹണ പരിപാടിയാണ് ഇവര്‍ ആസൂത്രണം ചെയ്തത്. കനത്ത ഹിമപാതമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും അത് അവഗണിച്ചതാണ് ദുരന്തത്തിന് കാരണം. ഒരടിയിലേറെ മഞ്ഞുവീഴ്ചയുണ്ടായതായി പ്രാദേശിക കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."