HOME
DETAILS
MAL
ഭീഷണിപ്പെടുത്തിയെന്നു പരാതി
backup
March 27 2017 | 23:03 PM
കാഞ്ഞങ്ങാട്: മധ്യസ്ഥ ചര്‍ച്ചക്കിടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലിസില്‍ പരാതി നല്കി. കാഞ്ഞങ്ങാട് ഗാര്ഡന് വളപ്പ് ഇട്ടമ്മലിലെ ഇ അബ്ദുല്ലയാണു ചിത്താരി സ്വദേശികളായ രണ്ടു പേര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കിയത്.
അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ നഗരസഭാ ചെയര്‍മാനും മറ്റും നടത്തിയ ചര്‍ച്ചക്കിടെ കാല്‍വെട്ടുമെന്നും കൊലപ്പെടുത്തി കടലില്‍ തള്ളുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് അബ്ദുല്ലയുടെ പരാതി.
അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മിലുള്ള കേസ് കോടതിയില്‍ നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."