HOME
DETAILS

തൂത്തുക്കുടി സമരം: അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി

  
backup
May 29 2018 | 06:05 AM

thoothukudi-anti-sterlite-protest-case-transferred-to-cb-cid

ചെന്നൈ: 13 പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭത്തിനൊടുവില്‍ തൂത്തുക്കുടിയിലെ സ്റ്റര്‍ലൈറ്റ് സമരം അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. തമിഴ്‌നാട് ഡിജിപി ടികെ രാജേന്ദ്രനാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.

കമ്പനിയുടെ ചെമ്പ് സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സമീപപ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവിട്ടത്. പ്രദേശത്തെ സമരക്കാരുമായി മുഖ്യമന്ത്രി പളനസ്വാമി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

സംസ്‌കരണ ശാലയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്ലാന്റ് പൂര്‍ണമായി പൂട്ടാന്‍ സര്‍ക്കാര്‍ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്.

വായു, ജല മലിനീകരണത്തിന് പ്ലാന്റ് കാരണമാവുന്നുവെന്നും അതിനാല്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് നടന്ന സമരത്തിന്റെ 100ാം ദിവസമാണ് പൊലിസ് വെടിവയ്പ് നടത്തിയത്.

വേദാന്ത കമ്പനിയുടെ ചെമ്പ് സംസ്‌കരണ പ്ലാന്റ് 1996ല്‍ ആണ് തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1998 മുതലാണ് ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായത്. പ്ലാന്റിന്റെ പ്രവര്‍ത്തനം മലിനീകരണത്തിനും തദ്ദേശവാസികളുടെ ജീവിതത്തിനും പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് ആരോപിച്ച് സമരങ്ങള്‍ നടത്തിയിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  12 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago