HOME
DETAILS
MAL
ഇ.എന്‍.ടി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
backup
March 28 2017 | 00:03 AM
കാസര്‍കോട്: തളങ്കര മാലിക് ദിനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ കുട്ടികളിലെ ഇ.എന്‍.ടി ചികിത്സക്ക് മാത്രമായി ഡോയ ഷാഫീസ് അഡ്വാന്‍സ്ഡ് ഇ.എന്‍.ടി സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ക്ലിനികില്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയും നടക്കും. ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഷാഫീസ് അഡ്വാന്‍സ്ഡ് ഇ.എന്‍.ടി സെന്ററിന്റെ പ്രവര്‍ത്തനം കേരളത്തിലെ എല്ലാ ജില്ലയിലും പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായാണ് മാലിക് ദിനാര്‍ ഹോസ്പിറ്റലിലും തുടങ്ങുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. മുഹമ്മദ് ഷാഫി, മാലിക് ദിനാര്‍ ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ അലിയാര്, ഫാറുഖ്, നിസാമുദ്ദീന്‍, ത്വല്‍ഹത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."