എന്‍ഡോസള്‍ഫാന്‍ ധനസഹായ വിതരണം 30നു മുഖ്യമന്ത്രി നിര്‍വഹിക്കും
കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയമനുഷ്യാവകാശ കമ്മിഷന് ശുപാര്‍ശ പ്രകാരം നല്കുന്ന പ്രത്യേക ധനസഹായത്തിന്റെ അവസാന ഗഡു വിതരണോദ്ഘാടനം 30നു രാവിലെ 10നു കലക്ടറേറ്റ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനാവും. ആരോഗ്യ മന്ത്രി കെ.കെ ശൈലജ, കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍, പി കരുണാകരന് എം.പി എന്നിവര്‍ മുഖ്യാതിഥികളാകും.
ജില്ലയിലെ 11 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളില്‍ നിന്നും 10 വീതം പേര്‍ക്കാണു ധനസഹായം നല്‍കുക. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. എ.ഡി.എം കെ അംബുജാക്ഷന്, ആര്.ഡി.ഒ ഡോ. പി.കെ ജയശ്രീ, എന്‍ഡോസള്‍ഫാന്‍ റീഹാബിലിറ്റേഷന്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."