ലേബര്‍ ക്യാംപുകളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി
.
കാക്കനാട്: തൃക്കാക്കര മുനിസിപ്പല്‍ പരിതിയിലെ ഇന്‍ഫോര്‍ പാര്‍ക്കിനടുത്തുള്ള ഇടച്ചിറ, നിലംപതിഞ്ഞിമുകള്‍ ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന ലേബര്‍ ക്യാംപുകളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി. എണ്ണൂറോളം തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന സ്വകാര്യ വ്യക്തികളുടെ കീഴിലുള്ള ഈ ക്യാംപുകള്‍ ശോചനീയവും വൃത്തിഹീനവുമാണ്. ആരോഗ്യ വിഭാഗം ലൈസന്‍സോ, മുന്‍സിപ്പല്‍ പെര്‍മിറ്റോ ഇല്ലാതെയാണ് പല ക്യാംപുകളും പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ കണ്ടെത്തി. അനുമതി ഉണ്ട് എന്ന് അവകാശപ്പെടുന്ന ക്യാംപിന്റെ ഉടമസ്ഥരോടും വൃത്തിഹീനമായ സ്വകാര്യ ഹോട്ടല്‍ ഉടമസ്ഥരോടും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുവാന്‍ നോട്ടിസ് നല്‍കുകയും ചെയ്തു.
ക്യാംപ് മൂലം സമീപപ്രദേശങ്ങളിലെ താമസക്കാര്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുടേയും പകര്‍ച്ച വ്യാധികളുടേയും ആശങ്കയിലാണ്. പകര്‍ച്ച വ്യാധിമൂലം മരണം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര മുന്‍സിപ്പല്‍ ആരോഗ്യ വിഭാഗം ഒരു മാസം മുന്‍പ് നോട്ടിസ് നല്‍കിയിരുന്നതാണ്.
ചില ക്യാംപുകളില്‍ നടത്തിപ്പുകാര്‍ പകല്‍ സമയങ്ങളില്‍ വൈദ്യുതി ഉപയോഗിക്കുവാന്‍ അനുവദിക്കാത്തത് തൊഴിലാളികളെ ദുരിത്തിലാക്കുന്നതായും പരാതി ഉയര്‍ന്നു. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ നീനു, വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബ്‌ന മെഹറലി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മ3ാന്‍ ജിജോ ചിങ്ങുതറ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്, ഓവര്‍സിയര്‍ പ്രമോദ്, കൗണ്‍സിലര്‍മാരായ പി.എം യൂസഫ്, സി.എ നിഷാദ്, ലിജി സുരേഷ്, റംസി ജലീല്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."