ഉന്നതതല അവലോകന യോഗം ചേര്‍ന്നു
കോഴിക്കോട്: നിപാ വൈറസ് പനി ബാധിച്ച് രോഗികള്‍ മരിച്ച സാഹചര്യത്തില്‍ ഉന്നതതല അവലോകന യോഗം ചേര്‍ന്നു.
കോഴിക്കോട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ.കെ ശൈലജ ടീച്ചര്‍, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ്, മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ, സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്‌കമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബിഗം, കോഴിക്കോട് ഡി.എം.ഒ ഡോ. വി ജയശ്രീ, മലപ്പുറം ഡി.എം.ഒ ഡോ. കെ. സക്കീന, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സജിത്, ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍, വിദഗ്ധസമിതി അംഗങ്ങള്‍ പങ്കെടുത്തു.
ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടരും ജില്ലാ ഭരണകൂടം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കലക്ടറും വിശദീകരിച്ചു.
നിപാ വൈറസ് ബാധ വ്യാപിക്കുകയാണെങ്കില്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ച് സജ്ജമായിരിക്കാന്‍ യോഗം നിര്‍ദേശിച്ചു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ മാധ്യമങ്ങള്‍ നടത്തിയ സേവനങ്ങളെ യോഗത്തില്‍ സംസാരിച്ചവര്‍ പ്രശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."