അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം സമാപിച്ചു
കല്‍പ്പറ്റ: 25ാമത് അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടത്തി. എം.എസ് സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഭാഗമായുള്ള പക്ഷിനിരീക്ഷണ ചടങ്ങില്‍ സഞ്ചാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി തുറന്നുകൊടുത്തു. പക്ഷി നിരീക്ഷണത്തെ സംബന്ധിച്ച പഠനസഹായി എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം സീനിയര്‍ ഡയരക്ടര്‍ ഡോ. എന്‍ അനില്‍ കുമാര്‍ പ്രകാശനം ചെയ്തു. 1997ല്‍ ആരംഭിച്ച എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ ഉദ്യാനത്തില്‍ 2000ത്തോളം വിവിധയിനം സസ്യങ്ങളെ സംരക്ഷിച്ചുവരുന്നുണ്ടണ്ട്. അതില്‍ 512 ഇനങ്ങള്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയുമാണ്. 579 ഇനങ്ങള്‍ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ്.
800 തരം ഔഷധസസ്യങ്ങളും 124 വന്യഭക്ഷ്യ സസ്യ ഇനങ്ങളും 62 ഇനം വന്യ ഓര്‍ക്കിഡുകളും 75 തരം പന്നല്‍ ചെടികളും 70 വള്ളിച്ചെടിയിനങ്ങളും 25 ഇനം നാടന്‍ കുരുമുളകും 60 ശലഭോദ്യാന സസ്യങ്ങളും 27 വാഴയിനങ്ങളും 80 ഇനം പക്ഷികളും 13 തരം ഉരഗങ്ങളും 11 സസ്തനികളും 93 തരം ശലഭങ്ങളും കൂടാതെ നക്ഷത്രവനവും നവഗ്രഹ വനവും ഈ ഉദ്യാനത്തിന്റെ ഭാഗമാണ്. യൂജീനിയ അര്‍ജനഷ്യ, സൈനോമെട്ര ബെഡോമി എന്നീ വംശനാശം സംഭവിച്ച സസ്യങ്ങളെ വീണ്ടണ്ടും കണ്ടെണ്ടത്തുകയും അവയെ ഈ ഉദ്യാനത്തില്‍ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ടണ്ട്.
ചടങ്ങില്‍ എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം സീനിയര്‍ ഡയരക്ടര്‍ ഡോ. എന്‍ അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമിനാഥന്‍ ഗവേഷണ നിലയം മേധാവി ഡോ. വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജവഹര്‍ലാല്‍ നെഹ്‌റുയൂനിവേഴ്‌സിറ്റി പ്രൊഫ. സൂസന്‍ വിശ്വനാഥന്‍, അനുപമ, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഗിരിജന്‍ ഗോപി, സി.എസ് ചന്ദ്രിക എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സയന്റിസ്റ്റ് വി.വി ശിവന്‍ സ്വാഗതവും പി രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."