തേയില കര്‍ഷകരുടെ രാജ്യത്തെ ആദ്യത്തെ കമ്പനി ഗ്രീന്‍ ടീ ഉല്പാദനം തുടങ്ങി
കരടിപ്പാറ: ചെറുകിട തേയില കര്‍ഷകര്‍ ഓഹരി ഉടമകളായി രൂപീകരിച്ച നബാര്‍ഡിന് കീഴിലുള്ള രാജ്യത്തെ ആദ്യത്തെ ഉല്പാദക കമ്പനിയായ വയനാട് ഗ്രീന്‍ ടീ പ്രൊഡ്യുസര്‍ കമ്പനി നെന്മേനി പഞ്ചായത്തിലെ കരടിപ്പാറയില്‍ സ്ഥാപിച്ച ഫാക്ടറിയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ തേയിലപ്പൊടി ഉല്പാദനം തുടങ്ങി. നബാര്‍ഡ് വയനാട് മാനേജര്‍ ജിഷ വടക്കുംപറമ്പില്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ ഫാക്ടറി ഒരു ഷിഫ്റ്റാണ് പ്രവര്‍ത്തിക്കുകയെന്ന് കമ്പനി ചെയര്മാന് പി കുഞ്ഞുഹനീഫ, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ജോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.
എട്ട് മണിക്കൂറില്‍ 1,200 കിലോഗ്രാം പച്ചത്തേയില സംസ്കരിക്കാന്‍ ശേഷിയുള്ളതാണ് ഫാക്ടറിയെന്ന് ടീ മേക്കര്‍ ദേവദാസ് പറഞ്ഞു. ഉല്പാദിപ്പിക്കുന്ന തേയിലപ്പൊടി വേ ഗ്രീന്‍ ടീ എന്ന ബ്രാന്‍ഡില്‍ കിലോഗ്രാമിനു 450 രൂപ നിരക്കിലാണ് വിപണിയില്‍ ലഭ്യമാക്കുക. നബാര്‍ഡിന് കീഴില്‍ വയനാട്ടിലുള്ള 13 ഉപ്പാദക കമ്പനികളില്‍ ആദ്യത്തേതാണ് വയനാട് ഗ്രീന്‍ ടീ പ്രൊഡക്ഷന്‍ കമ്പനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."